തലശ്ശേരി ചക്ക്യത്ത്മുക്ക് ഭാഗത്ത് വന്‍ മാഹിമദ്യ വേട്ട, ഒരാള്‍ അറസ്റ്റില്‍.

കൂത്തുപറമ്പ്: മാഹിമദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍.

തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുനിലും സംഘവും

ര്‍ക്കിള്‍ പരിധിയിലെ പ്രദേശങ്ങളായ കോപ്പാലം, ഗോപാല്‍പേട്ട, തലായി ഉസ്സന്‍മൊട്ട, പെട്ടിപ്പാലം എന്നിവടങ്ങളില്‍ പട്രോള്‍ നടത്തി വരവേ

കണ്ണൂര്‍ ഇന്റലിജിന്‍സ് ബ്യുറോ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) യു.വി.ഷാജിക്ക് നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ.എല്‍- 58 എല്‍-2804 നമ്പര്‍ ഓട്ടൊറിക്ഷയില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന 31.500 ലിറ്റര്‍ പുതുച്ചേരി മദ്യം പിടിച്ചെടുത്തു.

പിണറായി സ്വദേശി ടി.പി.ലത്തീഫ(58)എന്നയാളുടെ പേരില്‍ അബ്കാരി കേസെടുത്ത് അറസ്റ്റ് ചെയ്തു.

വോട്ടെണ്ണലിന്റെ ഭാഗമായി ഡ്രൈഡേ ദിവസം വില്‍പന നടത്തുന്നതിനായി കടത്തി കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്.

ഇയാളെ മുമ്പും മാഹി മദ്യം കടത്തി കൊണ്ടുവന്നതിന് വാഹന സഹിതം പിടികൂടിയിരുന്നു.

മുന്‍കൂട്ടി ഓര്‍ഡറുകള്‍ സ്വീകരിച്ച് വന്‍തോതില്‍ മദ്യം വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതി.

എക്‌സൈസ് പാര്‍ട്ടിയെ കണ്ട് വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പ്രിവന്റീവ് ഓഫീസര്‍ സി.പി.ഷാജി, അനീഷ് കുമാര്‍ പൂവന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ സി.പി.ഷാജി, വി.എന്‍.സതീഷ്, ടി.കെ.ബിന്‍സി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിജീഷ് ചെറുവായി, എന്‍.കെ.പ്രസൂണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സി.ധനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതിയെ തലശേരി കോടതിയുടെ ചുമതല വഹിക്കുന്ന മട്ടന്നൂര്‍ ജെ.എഫ്.സി.എം കോടതി മുന്‍പാകെ ഹാജരാക്കും.