തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഒന്‍പത് പഞ്ചായത്തകളിലെയും ശുചിത്വമാലിന്യ സംസ്‌കരണ അവലോകനവും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കായി മെന്‍സ്ട്രുല്‍കപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രമീള രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ ചെയര്‍പേഴ്‌സന്‍മാരായ സരിത ജോസ്, സുനില്‍കുമാര്‍ ടി.മോഹനന്‍ ടി.വി.ജോമോള്‍ ജില്‍ഷാദ്, എം.പി.ഗോപി, എം.കെ.ലത്തീഫ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം.സുജിന എന്നിവര്‍ പ്രസംഗിച്ചു.