ഗ്യാലക്‌സി ചിത്രപ്രദര്‍ശനം മെയ്-28 മുതല്‍ 31 വരെ പയ്യന്നൂരില്‍

പയ്യന്നൂര്‍: ഗ്യാലക്സി ചിത്രപ്രദര്‍ശനം മെയ്- 28 മുതല്‍ 31 വരെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലെ കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുമെന്ന് ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

28 ന് രാവിലെ 10.30ന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോയ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

നിരവധി ചിത്രങ്ങള്‍ വരച്ച് ഏറെ ശ്രദ്ധ നേടിയ അക്ഷയുടെ 25 ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദര്‍ശനത്തില്‍ ആട്, വയനാടിന്റെ ഓര്‍മ്മകള്‍, എരിയുന്ന മനസ്സിലെ സ്‌നേഹമുള്ള ഓര്‍മ്മകള്‍, കടല്‍ ജീവികള്‍ പിടയുന്നു, ഹോര്‍മോസിന്റെ വേദനകള്‍, സ്‌നേഹപ്പൂവ്, നിലാവിലെ പ്രണയിനി, ചിത്രകലയിലെ സംഗീതം, സൂര്യനെ പ്രണയിച്ച താമരകള്‍ തുട ങ്ങിയ വ്യത്യസ്തമായ വാട്ടര്‍ കളര്‍ പെയിന്റിംഗ് ചിത്രപദര്‍ശനങ്ങളാണ് ഒരുക്കി യത്.

ചരിത്രം ഉറങ്ങുന്ന മണ്ണ് തുടങ്ങിയ ശില്പങ്ങളും പ്രദര്‍ശനത്തിനുണ്ട്.

കമ്പ്യൂട്ടര്‍ എഞ്ചിനീയറില്‍ ഡിപ്ലോമ കരസ്ഥമാക്കിയ അക്ഷയ് ചെമ്പ്രകാനം ചിത്രശില്പകലാ അക്കാദമിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാ ണ്.

ചിത്ര ശില്പകലകള്‍ മനുഷ്യമനസ്സുകളില്‍ ഉണ്ടാക്കുന്ന മാനസിക ആരോഗ്യ പരിവര്‍ത്തനങ്ങളെ കുറിച്ചുള്ള അതിസൂക്ഷ്മമായ പഠനങ്ങളിലൂടെ ചിത്രകലയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. അഞ്ജന നീലാംബരി,  അക്ഷയ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.