വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കിളിയന്തറ സ്‌ക്കൂളിലെ സഹപാഠികളുടെ ആദരവ്.

ഇരിട്ടി: കിളിയന്തറ സെന്റ് തോമസ് ഹൈസ്‌കൂളിലെ 1968 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍

തങ്ങളുടെ സഹപാഠിയായിരുന്ന ഇപ്പോഴത്തെ വൈദ്യുത മന്ത്രി സണ്ണി ജോസഫിനെ അദ്ദേഹത്തിന്റെ ഇരിട്ടിയിലെ തന്തോടുള്ള വസതിയില്‍ എത്തി ആദരിച്ചു.

58 വര്‍ഷം പിന്നിട്ട സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ഓര്‍മ്മകള്‍ പുതുക്കി സഹപാഠികല്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

ആദരവിന് പ്രൊഫ.ലൂസി റമ്മി നേതൃത്വം നല്‍കി.

വീറ്റി മാത്യുകുട്ടി, കെ.വി.ഫിലോമിന, കെ.പി.തോമസ്, കെ.എ. തോമസ്യാമ്മ, പി.എം.ജോണ്‍, പി.വി.ജോസഫ് എന്‍.ജെ.വര്‍ക്കി എന്നിവരും പങ്കെടുത്തു.