തളിപ്പറമ്പ്: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും, ലൈബ്രറികള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നടുവില്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കോട്ടയംതട്ട് സാമൂഹ്യ പഠന കേന്ദ്രത്തില്‍നടന്നു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ബ്ലോക്ക് ഡിവിഷന് മെമ്പര്‍ മിനി ജോയ്
ബ്ലോക്ക് സെക്രട്ടറി കെ.പ്രകാശന്, വാര്‍ഡ് മെമ്പര്‍ മിനി മാത്യു തളിപ്പറമ്പ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ.രേഷ്മ എന്നിവര്‍ പ്രസംഗിച്ചു.
ആര്.ജി.എസ്.എ ജില്ല പ്രൊജക്ട് മാനേജര്‍, ബ്ലോക്ക് കോ ഓഡിനേറ്റര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്ദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.