പരിയാരം: ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന പഞ്ചായത്തിന്റെ പ്രധാന ഭരണ-വ്യാപാര കേന്ദ്രമായ ചിതപ്പിലെ പൊയില്‍ ടൗണില്‍ പൊതുശൗചാലയം നിര്‍മ്മിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരിയാരം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
ഏകോപനസമിതി ജില്ലാ ട്രഷറര്‍ എം.പി.തിലകന് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.ടി.ചാക്കോ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.പി.വിജയന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ കൗണ്‍സില്‍ മെമ്പര്‍ പി.മുസ്തഫഹാജി പ്രമേയ അവതരണവും നടത്തി.
ഗ്രാമപഞ്ചായത്ത് അംഗം കെ.എം.ഫാറൂഖ്, ടി.കെ.ഖാലിദ്, കെ.കെ.സുബൈര്‍, പി.വി.അബ്ദുല്‍ ഷുക്കൂര്‍, പി.വി.സജീവന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.പി.വിജയന്(പ്രസിഡന്റ്), പി.വി.സജീവന്(ജന.സെക്രട്ടറി), കെ.സുബൈര്‍ ( ട്രഷറര്‍), പി.വി.അബ്ദുല്‍ ഷുക്കൂര്‍, എന്‍.അബ്ദുല്‍സലാം( വൈസ് പ്രസിഡന്റുമാര്‍), ടി.കെ.ഖാലിദ്, കെ.പി.ചന്ദ്രന്(സെക്രട്ടറി), പി മുസ്തഫ ഹാജി, പി.ടി.ചാക്കോ(ജില്ലാ കൗണ്‍സില്‍ മെമ്പര്‍മാര്‍ )എന്നിവരെ തിരഞ്ഞെടുത്തു.