തളിപ്പറമ്പ്: മദ്യലഹരിയില്‍ മോട്ടോര്‍സൈക്കിളുകള്‍ ഓടിച്ച മൂന്ന്പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ഇന്നലെ രാത്രി 10.10 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ തളിപ്പറമ്പ് എസ്.ഐ ജയ്മോന് ജോര്‍ജ്, ഡ്രൈവര്‍ സി.പി.ഒ എം.അനുരാഗ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍
തൃച്ചംബരം നിതിന്‍ ഹോട്ടലിന് സമീപം വെച്ച് ഇപ്പോള്‍ മുയ്യം ചെപ്പിനൂലില്‍ താമസിക്കുന്ന കീഴാറ്റൂരിലെ കണ്ടംചിറക്കല്‍ വീട്ടില്‍ കെ.സി.തിലകനെ(52)കെ.എല്‍-59 യു-8042 ബൈക്ക് ഓടിച്ചുവരവെയാണ് പിടികൂടിയത്.
തളിപ്പറമ്പ് ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു തിലകന്.
ആല്‍ക്കോമീറ്റര്‍ പരിശോധനയില്‍ 141/100 ML എന്ന് കാണിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍സൈക്കിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
മറ്റൊരു സംഭവത്തില്‍ തളിപ്പറമ്പ് സൈദാര്‍പള്ളിക്ക് സമീപത്തെ കേളോത്ത് വീട്ടില്‍ കെ.ഇഷാഖിന്റെ(46)പേരില്‍ കേസെടുത്തു.
ഇന്നലെ രാത്രി 7.50 ന് ന്യൂസ്കോര്‍ണര്‍ ജംഗ്ഷനില്‍ വെച്ച് കെ.എല്‍-59 ജി 4569 മോട്ടോര്‍സൈക്കിള്‍ ഓടിച്ചുവരവെ എസ്.ഐ കെ.എസ്.നിതിന്‍, ഡ്രൈവര്‍ സി.പി.ഒ കെ.മഹേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
ആല്‍ക്കോമീറ്റര്‍ പരിശോധനയില്‍ 140/100ml എന്ന് കാണിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍സൈക്കിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 7.25 ന് പുളിമ്പറമ്പില്‍ നടന്ന പരിശോധനയില്‍ മുറിയാത്തോട്ടിലെ നിരിച്ചല് വീട്ടില്‍ എന്‍.ഡെന്നീസിനെയും(45)പോലീസ് കെ.എല്‍-59 ക്യു-4241 മോട്ടോര്‍സൈക്കിളുമായി പിടികൂടി.
ആല്‍ക്കോമീറ്റര്‍ പരിശോധനയില്‍ 89/100ml എന്ന് അളവ് കാണിച്ചതിനാല്‍ മോട്ടോര്‍ സൈക്കിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.