സംയുക്ത വാര്‍ത്ത സമ്മേളനം പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമോ ?

തളിപ്പറമ്പ്: എം.എല്‍.എമാരായ ടി.കെ.ഗോവിന്ദന്‍,വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ഇന്ന് സംയുക്ത വാര്‍ത്ത സമ്മേളനം നടത്തും.

ഇന്നലെ തളിപ്പറമ്പിലെ എം.എല്‍.എ ഓഫീസില്‍ നടത്താന്‍ തീരുമാനിച്ച വാര്‍ത്തസമ്മേളനം ഇന്നലെ വൈകിയാണ് കണ്ണൂര്‍ പ്രസ്‌ക്ലബ്ബിലേക്ക് മാറ്റിയത്.

ഇരുവരും ആദ്യമായിട്ടാണ്‌സംയുക്ത വാര്‍ത്ത സമ്മേളനം നടത്തുന്നതെന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയപാര്‍ട്ടികളും ആകാംക്ഷയിലാണ്.

പുതിയ രാഷ്ട്രീയനീക്കങ്ങള്‍ പ്രഖ്യാപിക്കാനാണ് വാര്‍ത്ത സമ്മേളനമെന്നാണ് സൂചന.

ഇടതുപക്ഷത്തുള്ള ജി.സുധാകന്‍, കെ.കെ.രമ, എന്നിവരുമായി ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തന പദ്ധതിയിരിക്കും ഉണ്ടാവുന്നതെന്നാണ് വിവരം.