രണ്ട് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: രണ്ട് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ് പാലകുളങ്ങര പണിക്കരകത്ത് വീട്ടില്‍ പി.മുഹമ്മദ് ആഷിഖ്(26)നെ ഇന്നലെ(ജൂണ്‍-12) ഉച്ചക്ക് 12.20 ന് കുറുമാത്തൂര്‍ ചൊറുക്കള-ബാവുപ്പറമ്പ് റോഡ് ജംഗ്ഷന് സമീപം വെച്ചും

തളിപ്പറമ്പ് ഏഴാംമൈല്‍ കാക്കേഞ്ചാലിലെ മണ്ടേന്‍കണ്ടി വീട്ടില്‍ എം.കെ.ഷമീമിനെ(38) 11.45 ന് ചൊറുക്കള താനിക്കുന്ന് റോഡ് ജംഗ്ഷന് സമീപം വെച്ചും കഞ്ചാവ് ബീഡി വലിക്കവെ പിടികൂടിയത്.

എസ്.ഐ പി.യദുകൃഷ്ണന്‍, എ.എസ്.ഐ മുഹമ്മദലി, സി.പി.ഒ ധനേഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.