ന്യൂമോണിയ രോഗം ബാധിച്ചതിലുള്ള മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ന്യൂമോണിയ രോഗം ബാധിച്ചതിലുള്ള മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു.

മുള്ളൂലിലെ തൈവളപ്പില്‍ ടി.വി.സുകുമാരന്‍(52)നെയാണ് ഇന്ന് രാവിലെ 6.15 ന് മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

പരേതനായ നാരായണന്‍-കല്യാണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഷൈനി(സി.പി.എം മുള്ളൂല്‍ നോര്‍ത്ത് ബ്രാഞ്ച് അംഗം).

മക്കള്‍: സഞ്ജന(ഡി വൈ എഫ് ഐ അരിയില്‍ മേഖല കമ്മിറ്റി അംഗം, എസ്.എഫ്.ഐ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം), അനയ്.

സഹോദരങ്ങള്‍: രാധ(എളംമ്പേരം), ശാന്ത (വടക്കാഞ്ചേരി), അനിത(കുടിയാന്മല), പരേതനായ പ്രഭാകരന്‍.