പഞ്ചവടി റസിഡൻസ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓംകാരം ഭജൻസ് പഞ്ചവടി സംഗീത പഠനം ആരംഭിച്ചു.

തൃച്ചംബരം പഞ്ചവടി റസിഡൻസ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓംകാരം ഭജൻസ് പഞ്ചവടി സംഗീത പഠനം ആരംഭിച്ചു.

വനിതാ കൂട്ടായ്മ ചെയർപേഴ്സൺ പ്രേമ നാരായണൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സംഗീതഞ്ജയും സംഗീത അദ്ധ്യാപികയുമായ ആര്യാ ശ്രീജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻ്റ് എം.വി. നാരായണൻ, സെക്രട്ടറി കെ. പ്രജിത്ത്, മുൻ പ്രസിഡൻ്റ് എ.വി. രാമകൃഷ്ണൻ, ജോ : സെക്രട്ടറിമാരായ കെ ഗോവിന്ദൻ, എൻ.എം. സീത, മുൻ കൺവീനർ രതി ഭാസ്കരൻ, വനിത കൂട്ടായ്മ പ്രവർത്തക സമിതി അംഗങ്ങളായ സൂര്യ മോഹൻ,ശാന്ത പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

വനിത കൂട്ടായ്മ കൺവീനർ ഉഷാ ഗോവിന്ദൻ സ്വാഗതവും, ട്രഷറർ പുഷ്പ പവിത്രൻ നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത ക്ലാസ്സ് ആരംഭിച്ചു.