FIFA 2026 ഫാന്‍സ് ഷോ: ലസാറോ അക്കാദമിയില്‍ ഫുട്‌ബോള്‍ ആവേശം

പയ്യന്നൂര്‍: ഫുട്‌ബോള്‍ ലോകകപ്പ് 2026-ന്റെ ആവേശം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പങ്കുവെക്കുന്നതിനായി ലസാറോ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ‘Dai-Dai Lazzaro’ FIFA 2026 ഫാന്‍സ് ഷോ സംഘടിപ്പിച്ചു.

വിവിധ രാജ്യങ്ങളുടെ ആരാധകരെ ഒരുമിപ്പിച്ച പരിപാടി വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ക്ക് വേദിയായി.

ലസാറോ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ കെ.പി.ജോബി പരിപാടി ഉദ്ഘാടനം ചെയ്തു.

ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണെന്നും കായികമര്യാദയും കൂട്ടായ്മയും വളര്‍ത്തുന്നതില്‍ ഇത്തരം പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നീ ടീമുകളുടെ ആരാധകര്‍ തങ്ങളുടെ ടീമുകളുടെ ജേഴ്‌സികളും പതാകകളും അണിഞ്ഞ് ആവേശകരമായ രീതിയില്‍ പരിപാടിയില്‍ പങ്കെടുത്തു.

പെനാല്‍റ്റി ഷൂട്ടൗട്ട്, ഫാന്‍ സെലിബ്രേഷന്‍, ഫോട്ടോ സെഷന്‍ തുടങ്ങിയ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി.

പ്രിന്‍സിപ്പല്‍ പി.രവിചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ പി.നയന എന്നിവരും അധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിക്ക് നേതൃത്വം നല്‍കി.

ഫുട്‌ബോളിനോടുള്ള വിദ്യാര്‍ത്ഥികളുടെ ആവേശവും കായിക മനോഭാവവും ഉയര്‍ത്തിക്കാട്ടിയ പരിപാടി ശ്രദ്ധേയമായി.

ഫുട്‌ബോളിന്റെ ആവേശം ആഘോഷമാക്കി മാറ്റിയ ‘Dai-Dai Lazzaro’ FIFA 2026 ഫാന്‍സ് ഷോ വിദ്യാര്‍ത്ഥികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി.