പിലാത്തറ: സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും കേശവതീരം ആയുര്‍വ്വേദഗ്രാമം സ്ഥാപകനുമായ വെദിരമന വിഷ്ണു നമ്പൂതിരിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പയ്യന്നൂര്‍ ഗവ.ആസ്പത്രി മുന്‍ മെഡിക്കല്‍ സൂപ്രണ്ടും പ്രമുഖ ശിശുരോഗ വിദഗ്ദനുമായ ഡോ.എം ഹരിദാസിന് നല്‍കും.
മെഡിസിനില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദം നേടിയ ശേഷം ഉന്നത റാങ്കോടെ എം.ബി.ബി എസ് , പീഡിയാട്രിക് ബിരുദാനന്തര ബിരുദം നേടി വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ സേവനമനുഷ്ഠിച്ചു.
പയ്യന്നൂര്‍ അനാമയ ആസ്പത്രി സ്ഥാപകനും ബേബി മെമ്മോറിയല്‍ ആസ്പത്രി ശിശുരോഗ വിഭാഗം തലവനുമാണ്.
ഐ. എം.എ.പ്രസിഡന്റ്, ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
വെദിരമന വിഷ്ണു നമ്പൂതിരി ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഞായറാഴച വൈകീട്ട് 2.30ന് കേശവതീരത്ത് നടക്കുന്ന സ്മൃതി സംഗമത്തില്‍ പുരസ്‌കാരം നല്‍കും.