തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ആശുപത്രി തുടങ്ങി, പിന്നീട് തുറന്നില്ല.

തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ആശുപത്രി തുടങ്ങി, പിന്നീട് തുറന്നില്ല.

പരിയാരം പഞ്ചായത്തിലെ നെല്ലിപ്പറമ്പില്‍ ഒറ്റമുറി ക്ലിനിക്കില്‍ നിന്ന് ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍(ആയുര്‍വേദം)2025 നവംബര്‍ 1-നാണ് നെല്ലിപ്പറമ്പ്-അണ്ടിക്കളം പൊതുശ്മശാനം റോഡില്‍ പുതിയ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്തത്.

തദ്ദേശ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാല്‍ പൂട്ടിക്കിടക്കുകയാണ്.

ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടം തകര്‍ച്ചയിലേക്കാണ് പോകുന്നത്. അടിയന്തിരമായി അടിസ്ഥാന സൗകര്യങ്ങളൊരുക്കി

ആശുപത്രി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങുനി ആവശ്യപ്പെട്ടു.