തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോലീസിന്റെ അകമഴിഞ്ഞ സഹായം.
സമൂഹമാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ഇന്ന് ആഗസ്റ്റ്-13 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ പൊതുജനത്തിന് സംസ്ഥാനപാതവഴി സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു.
ഈ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ദേശീയപാത ബ്ലോക്ക് ചെയ്യുന്നത് ഒരു തരത്തില്‍ ഒരു പരസ്യം തന്നെയല്ലേ-എല്ലാ വാഹനങ്ങളും വഴിതിരിച്ചുവിടുന്നത് എന്തിനെന്ന് അന്വേഷിച്ചാല്‍ ഇന്ന് ആ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ ആ വലിയ ആള് എത്തുന്നതല്ലെ അതാണ് എന്നായിരിക്കും ലഭിക്കുന്ന ഉത്തരം.
ഇതിലും വലിയ ഒരു പ്രചാരണംഎവിടെ കിട്ടും. റോഡിലൂടെ പ്രകടനം നടത്തിയാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുന്ന പോലീസാണ് ശ്രീകണ്ഠാപുരം, ആലക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചുറ്റിവളഞ്ഞ് പോകാന്‍ ഉത്തരവിട്ടിരിക്കുന്നത്.
സ്വകാര്യ സ്ഥാപനത്തിന് വേണ്ടി പോലീസ് ഇത്തരത്തിലുള്ള ഉദാരസമീപനം സ്വീകരിക്കുന്നുണ്ടെങ്കില്‍ എന്തായിരിക്കും കാരണമെന്ന് ചിന്താശേഷിയുള്ള പൊതുജനം ചിന്തിക്കുന്നുണ്ടെന്ന് ഓര്മകളുണ്ടായാല് നല്ലത്.