ഒറ്റപ്പാല കലാകായികവേദി ഉദ്ഘാടനം ചെയ്തു-

കരിമ്പം: കരിമ്പം കേന്ദ്രമാക്കി പുതിയ കലാ-സാംസ്‌ക്കാരിക സംഘടന നിലവില്‍വന്നു.

ഒറ്റപ്പാല കലാകായികവേദി എന്ന പേരില്‍ രൂപീകരിച്ച പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കേരളാ ക്ലേസ് ആന്റ് സിറാമിക്‌സ് ചെയര്‍മാന്‍ ടി. വി.രാജേഷ് നിര്‍വഹിച്ചു.

പി.മാധവന്‍ അധ്യക്ഷത വഹിച്ചു.

ലോഗോ പ്രകാശനം കെ. നാരായണന്‍ നിര്‍വഹിച്ചു.

എം.വി.രാമചന്ദ്രന്‍ സംസാരിച്ചു.

എം.സന്തോഷ് സ്വാഗതവും സി.ആര്‍.രമേശന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.