ബസ് തകര്‍ത്തു-ചില്ലുകള്‍ പൊട്ടിച്ചു-ടയറുകള്‍ കുത്തിക്കീറി-

തളിപ്പറമ്പ്: നിര്‍ത്തിയിട്ട സ്വകാര്യ ബസിന് നേരെ ആക്രമം, ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് ടയറുകള്‍ കുത്തിക്കീറിയതായി പരാതി.

കാക്കാത്തോട് ബസ്റ്റാന്റില്‍ സ്ഥിരമായി നിര്‍ത്തിയിടുന്ന ആലക്കോട് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന കെ.എല്‍-59 സി-6566 ദേവി എന്ന സ്വകാര്യ ബസിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ സമൂഹവിരുദ്ധര്‍ ആക്രമം നടത്തിയത്.

രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.

വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയ ഈ ഭാഗത്തെ ചില സ്ഥാപനങ്ങളുടെ സി.സി.ടി.വി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.