കാണാതായ വയോധികന്റെ മൃതദേഹം പുഴയില്‍
തളിപ്പറമ്പ്: കാണാതായ വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം മംഗലശേരിയിലെ പടിഞ്ഞാറേപുരയില്‍

പി.പി.ശങ്കരന്(86)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴരയോടെ മംഗലശേരി പുഴയില്‍ നിന്നും അഗ്നിശമനസേന കണ്ടെടുത്തത്.
ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹത്തെ കാണാതായത്.
രാത്രി എട്ടോടെ പുഴക്കരയില്‍ നിന്ന് ചെരിപ്പ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ പി.വി.അശോകന്, അസി.സ്റ്റേഷന് ഓഫീസര്‍ ടി.അജയന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്.
