റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു-
തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു, മൂന്ന് ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പൂമംഗലത്താണ് സംഭവം നടന്നത്.
നിസാം മഹലില്‍ കെ.എം.സിദ്ദിക്കിന്റെ വീട്ടിലെ റബ്ബര്‍പുകപ്പുരക്കാണ് തീപിടിച്ചത്.
തളിപ്പറമ്പ്അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന് ഓഫീസര്‍ ടി.അജയന്, ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ കെ.വി.സഹദേവന്
എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. 52,000 രൂപയോളം നഷ്ടം കണക്കാക്കുന്നു.
