മോട്ടോര്‍ വാഹന വകുപ്പിലെ കരിനിയമം പിന്‍വലിക്കുക: എന്‍.ജി.ഒ.എ.

 

തളിപ്പറമ്പ്:മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ജോയന്റ് ആര്‍.ടി.ഒ. തസ്തികയിലേക്കുള്ള പ്രമോഷന്‍ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

മോട്ടോര്‍ വാഹന വകുപ്പില്‍ 2:1 എന്ന അനുപാതത്തില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജോയിന്റ് ആര്‍.ടി.ഒ കേഡറിലേക്ക് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു.

ഫിബ്രുവരി 16 ന് ഇറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇതുവരെ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഈ ആനുകൂല്യം ഇല്ലാതായിരിക്കുകയാണ്.

ഇതു വഴി താഴെ തട്ടിലുള്ള ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭിക്കാതിരിക്കുകയും അവര്‍ ജോലിയില്‍ പ്രവേശിക്കുന്ന തസ്തികയില്‍ തന്നെ വിരമിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും.

പ്രതിഷേധ കൂട്ടായ്മ എന്‍ജി ഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗം പി.സി. സാബു ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡന്റ് എം സനീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് പി.വി.വിനോദ്, ബ്രാഞ്ച് സെക്രട്ടറി ജെസ്റ്റിന്‍ വര്‍ഗ്ഗീസ്, ടി.ജി ഷാജി എന്നിവര്‍ സംസാരിച്ചു.

കെ.പി.സി. ഹാരിസ്, കെ.പി. പോള്‍, പി.സജീവന്‍. കെ.സി.അബ്ദുള്‍ ജബ്ബാര്‍, വി.വി.രമേഷ് ബാബു, വി. ശ്രീരാജ്, എ.പ്രസാദ്., കെ.വി.ഷീന, പി.എ.ജോസ്‌മോന്‍ എന്നിവര്‍ നേതൃത്വം നല്‍ക