വെള്ളാരംപാറയില്‍ വന്‍ തീപിടുത്തം-

തളിപ്പറമ്പ്: വെള്ളാരംപാറയില്‍ വന്‍ തീപിടുത്തം. ഏക്കര്‍കണക്കിന് സ്ഥലത്തെ പുല്‍മേടുകള്‍ കത്തിനശിച്ചു.

ഇന്ന് രാത്രി എട്ടേമുക്കാലോടെയായിരുന്നു തീപിടുത്തം.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസംഘമാണ് തീയണച്ചുകൊണ്ടിരിക്കുന്നത്.

അഗ്നിശഷമനസേനയുടെ വാഹനങ്ങല്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥലത്തേക്ക് തീപടര്‍ന്നതിനാല്‍ ഏറെ പരിശ്രമംചെയ്താണ് തീ

നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് തെയ്യാറാക്കുമ്പോഴും അഗ്നിശമനസേന തീകെടുത്തല്‍ തുടരുകയാണ്.