മൊബൈല്‍ മോഷ്ടിക്കും, ലോക്കഴിച്ച് വില്‍ക്കും—ഞാന്‍ ഹൈദര്‍ ആലം

തളിപ്പറമ്പ്: മൊബൈല്‍ഫോണ്‍ മോഷ്ടാവിനെ വ്യാപാരികള്‍ പിടികൂടി.

പശ്ചിമബംഗാളിലെ കരണ്ടിഗി ഉത്തര്‍ ദിനാജ്പൂരിലെ മാഗ്നവിത വില്ലേജില്‍ ബുരിഹാന്‍ സ്വദേശി ഹൈദര്‍ ആലം(21)നെയാണ് തളിപ്പറമ്പില്‍ വെച്ച് മൊബൈല്‍ വ്യാപാരികള്‍ പിടികൂടിയത്.

മോഷ്ടിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഫോണുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ടൗണിലെ ഹല

മൊബൈല്‍ഷോപ്പില്‍ ലോക്ക് നീക്കാന്‍ എത്തിയ ഹൈദര്‍ ആലത്തിന്റെ മൊബൈലില്‍ മലയാളിയുടെ പ്രൊഫൈല്‍ ചിത്രം കണ്ട് ചോദ്യം ചെയ്തപ്പോള്‍ കണ്ണൂരില്‍ നിന്ന് വീണുകിട്ടിയെന്നാണ് ഇയാള്‍ പറഞ്ഞത്.

മൊബൈല്‍ഫോണ്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്റെ ഭാരവാഹികളെത്തി ചോദ്യംചെയ്തപ്പോള്‍ കഴിഞ്ഞയാഴ്ച്ച ബംഗളൂരില്‍ നിന്ന് വരുന്ന സ്ത്രീയുടെ മൊബൈല്‍ മോഷ്ടിച്ചതും ഇയാളാണെന്ന് വ്യക്തമായി.

ബസ്റ്റാന്റുകളിലും ട്രെയിനിലും നിന്ന് ഫോണുകള്‍ മോഷ്ടിച്ച് ലോക്ക് അഴിച്ചുമാറ്റി വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് ഹൈദര്‍ ആലമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാളോടൊപ്പം വലിയൊരു സംഘം തന്നെ മോഷ്ടിച്ച ഫോണ്‍ ലോക്ക് നീക്കി വില്‍പ്പന നടത്തുന്ന സംഘത്തിലുണ്ടെന്ന് സംശയിക്കുന്നുണ്ട്.

റൂറല്‍ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട ശേഷം ഹൈദറിനെ തളിപ്പറമ്പ് പോലീസിന് കൈമാറിയിട്ടുണ്ട്. തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് ചോദ്യംചെയ്തുവരികയാണ്.