ചെറുതാഴം ബാങ്കിന്റെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി-

പിലാത്തറ: ചെറുതാഴം ബാങ്ക് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

നരീക്കാംവള്ളിയില്‍ ബാങ്കിന്റെ അധീനതയിലുള്ള സ്ഥലത്താണ് ആധുനിക രീതിയിലുള്ള ഡയാലിസിസ് യൂണിറ്റ് തുടങ്ങിയത്.

രാവിലെ ഏഴര മുതല്‍ വൈകുന്നേരം നാലുവരെ രണ്ട് ഷിഫ്റ്റുകള്‍ ആയി പ്രവര്‍ത്തിക്കും.

ഒരു ഷിഫ്റ്റില്‍ ആറുപേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.

ഒരു ഡോക്ടര്‍, രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്മാര്‍, രണ്ട് നേഴ്‌സ്മാര്‍ ഉള്‍പ്പെടെയാണ് യൂണിറ്റില്‍ ഉള്ളത്.