ഒരു സ്കൂളിലെ ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം-നാലുപേര്‍ക്കായി തെരച്ചില്‍
ഉദുമ: ഒരു സ്കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.

ബേക്കല്‍, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്.
വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് മൊഴി.
മൊഴിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.
