കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ സ്‌കൂട്ടര്‍ കത്തിച്ചു-

 

മുഴപ്പിലങ്ങാട്: കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് ജനറല്‍ സിക്രട്ടറി വി.പി.രാജീവന്റെ സ്‌ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു.

ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. ഇത് സംബന്ധിച്ച് രാജീവന്‍ എടക്കാട് പോലീസില്‍ പരാതി നല്കി.

സ്‌ക്കൂട്ടറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കത്തിയിട്ടുണ്ട്.

സംഭവം അറിഞ്ഞ ഉടനെ എടക്കാട് പോലീസ് സ്ഥലത്തെത്തി. ഇന്ന് കാലത്ത് എടക്കാട് സി.ഐ.അനില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പെട്രോള്‍ ടാങ്ക് ലക്ഷ്യമിട്ടാണ് പിന്‍ഭാഗത്ത് തീവെച്ചതെന്നതിനാല്‍ സംഭവം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്നു.

താലപ്പൊലി ഉത്സവം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എടക്കാട് പോലീസ് ഇന്ന് വൈകുന്നേരം 5 മണിക്ക് സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്തിരിക്കെയാണ് തീവെപ്പ് സംഭവം നടന്നിരിക്കുന്നത്.

വീട്ടുവളപ്പില്‍ പാര്‍ക്ക് ചെയ്ത സ്‌ക്കൂട്ടറിന് തൊട്ടടുത്ത് സഹോദരന്റെ ടാക്‌സി കാര്‍ ഉണ്ടായിരുന്നുവെങ്കിലും തീപിടുത്തം മനസിലായ ഉടനെ തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.

കൂറുമ്പക്കാവിലെ താലപ്പൊലി മഹോത്സവം അടുത്ത തിങ്കളാഴ്ച തുടങ്ങാനിരിക്കെ ഉണ്ടായ അക്രമ സംഭവം പോലീസ് ഗൗരവത്തോടെ

അന്വേഷിക്കണമെന്ന് ധര്‍മ്മടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുതുക്കുടി ശ്രീധരന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് എന്നിവര്‍ ആവ