തളിപ്പറമ്പിന് അഭിമാനമായി വനിതാരത്‌നം പുരസ്‌ക്കാരനിറവില്‍ ഡോ.യു.പി.വി.സുധ

തളിപ്പറമ്പ്:കേരള സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാര നിറവില്‍ ഡോ.യു.പിവി സുധ (49) നാട്ടിനാകെ അഭിമാനമായി മാറി.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് തൃച്ചംബരം സ്വദേശിനിയാണ് സുധ. ഏഴോം കൊട്ടിലയിലെ അധ്യാപക ദമ്പതിമാരായ എം. വി.ഗോവിന്ദന്‍ യു.പി.വി യശോദ എന്നിവരുടെ മൂന്നുമക്കളില്‍ മൂത്തയാളാണ് ഇവര്‍.

കൊട്ടില എല്‍പി സ്‌കൂളില്‍ നിന്ന് പ്രൈമറി
വിദ്യാഭ്യാസവും തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തികരിച്ച് പയ്യന്നൂര്‍ കോളേജില്‍ നിന്നും പ്രീ ഡിഗ്രി നേടി.

പിന്നീട് കണ്ണൂര്‍ ഗവ.എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്ന് ബി.ടെക്കും മണിപ്പാല്‍ എം.ഐ.ടിയില്‍ നിന്ന് എംടെക്കും കരസ്ഥമാക്കിയ സുധ ബംഗ്‌ളൂരുവിലെ ഏയ്‌റോസ്‌പേസില്‍ നിന്ന് പി.എച്ച്.ഡി നേടിയ

ശേഷം നിലവില്‍ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റിന്റെ ഭാഗമായ ഏയ്‌റോനോട്ടിക്കല്‍ ഡവലപ്പ്‌മെന്റ് ഏജന്‍സിയില്‍ ഏയ്‌റോ സ്‌പേസ് സയന്റിസ്റ്റായി ജോലി ചെയ്യുകയാണ്.

രാജ്യത്തെ പ്രതിനിധികരിച്ച് നിരവധി അന്താരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്.

പയ്യന്നൂര്‍ തായിനേരി സ്വദേശി എം.മോഹനന്‍ ആണ് ഭര്‍ത്താവ്. മോഹനന്‍- സുധ ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ മൂന്ന് പെണ്‍കുട്ടികളാണ് പിറന്നത്.

ഇതില്‍ രണ്ട് മക്കള്‍ ബാംഗ്ലൂരില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. സുധീരന്‍, ശുഭ എന്നിവര്‍ സഹോദരങ്ങളാണ്.

നാലംതലമുറ യുദ്ധവിമാനമായ LCA-TEJUS ലോകത്തിലെ തന്നെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ വിവിധോദ്ദേശ സൂപ്പര്‍സോണിക് യുദ്ധവിമാനമാണ്.

ഇതിന്റെ രൂപകല്‍പ്പനയില്‍ ശ്രേദ്ധയമായ പങ്കുവഹിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്നും തന്റെ

പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം നല്‍കിയ ഈ ബഹുമതി മറ്റെന്തിനെക്കാളും വിലപ്പെട്ടതാണെന്നും ഡോ.സുധ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.