കണ്ണൂര്‍ റൂറല്‍ പോലീസ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം നാളെ.
തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ.

രാവിലെ 10 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം ചെയ്യും.
കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന്‍ അധ്യക്ഷത വഹിക്കും.
ഡി.വൈ.എസ്.പിമാരായ ടി.കെ.രത്‌നകുമാര്‍, കെ.ഇ.പ്രേമചന്ദ്രന്‍, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറിമാരായ പി.പി.മഹേഷ്, പി.രമേശന്‍, തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം പി.വി.രാജേഷ്,
കെ.പി.എ കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് എം.കെ.സാഹിദ, കെ.പി.ഒ.എ കണ്ണൂര്‍ സിറ്റി സെക്രട്ടറി എന്‍.പി.കൃഷ്ണന്‍, കെ.പി.എ കണ്ണൂര്‍ സിറ്റി സെക്രട്ടറി വി.സനീഷ്, കെ.പി.എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം ടി.വി.ജയേഷ് എന്നിവര്‍ പ്രസംഗിക്കും.
കേരളാ പോലീസ് അസേസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പി.അനീഷ് നന്ദിയും പറയും.
