വഖഫ് സ്വത്തുക്കളുടെ കയ്യേറ്റം കണ്ടെത്താന്‍ തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ സ്ഥലം അളക്കല്‍ ആരംഭിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ ഭമി അളന്ന് തിട്ടപ്പെടുത്തുന്ന ജോലികള്‍ ആരംഭിച്ചു.

പള്ളിയുടെ കീഴിലുള്ള വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ജില്ലാ ഹെഡ് സര്‍വേയര്‍ പി സുധീഷിന്റെ നേതൃത്വത്തിലാണ് ഭൂമി അളക്കല്‍ ആരംഭിച്ചുത്.
സര്‍വേയര്‍മാരായ പി മഹേഷ്, അരവിന്ദ്, സി.കെ.ദിലീപ്, അക്ഷയ് എന്നിവരും,വഖഫ് സ്വത്ത് സംരക്ഷണ സമിതി ട്രഷറര്‍ കെ.പി.എം.
റിയാസുദ്ദീന്‍, പ്രവര്‍ത്തകരായ ചപ്പന്‍ മുസ്തഫ, മുന്‍ മുതവല്ലി മൊയ്തീന് കുട്ടി ഹാജി, ദില്‍ഷാദ് പാലക്കോടന്‍, ട്രസ്റ്റ് കമ്മിറ്റി സിക്രട്ടറി സി.പി.വി.അബ്ദുള്ള തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
സീതി സാഹിബ് സ്കൂളിന്റെ അക്കൗണ്ടുകളില്‍ റിട്ടയേര്‍ഡ് ഗവ. ഓഡിറ്റര്‍ കരുണാകരന്റെ നേതൃത്വത്തില്‍ ഓഡിററിംഗും ആരംഭിച്ചിട്ടുണ്ട്.
പരാതികളെ തുടര്‍ന്ന് നേരത്തെ വഖഫ് ബോര്‍ഡ് ചെയര്മാന് ടി.കെ.ഹംസ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
