സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോക്കേറ്റ് മരിച്ചു.

കാഞ്ഞങ്ങാട്: ഇടിമിന്നലില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോക്കേറ്റ് മരിച്ചു,

കൂടെയുണ്ടായിരുന്ന പേരക്കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടു.

കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനാണ്(57)മരിച്ചത്.

കൊവ്വല്‍ പള്ളി മന്നിയോട്ട് വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.

അദ്ദേഹത്തിന്റെ വീടിനടുത്ത ഇടവഴിയിലുടെ സ്‌കൂട്ടില്‍ സഞ്ചരിക്കവെയാണ് അപകടം.

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സബ് ഡിവിഷനില്‍ കാഞ്ഞങ്ങാട് സെക്ഷനില്‍ പെടുന്ന അമ്പങ്ങാട്ടെ എല്‍.ടി.പിന്‍ ഇന്‍സുലേറ്റര്‍

പൊട്ടിത്തെറിച്ചായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.