കോര്‍ട്ട് റോഡിലെ ടാറിങ്ങ് ഇനി കാലാവസ്ഥയുടെ കയ്യില്‍-
തളിപ്പറമ്പ്: കോര്‍ട്ട് റോഡിലെ ടാറിങ്ങ് ഇന്നും നടക്കില്ല. എട്ടാംതീയതി ആരംഭിക്കുമെന്ന് പറഞ്ഞ ടാറിങ്ങ് പ്രവൃത്തി ഇനി കാവാവസ്ഥയുടെ കയ്യിലാണ്.

കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ പ്രവൃത്തി നടത്തുകയുള്ളൂവെന്ന് മുന്‍സിപ്പാലിറ്റി പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ അറിയിച്ചു.
ഏറെക്കാലമായി നാട്ടുകാര്‍ കാത്തിരുന്ന മെക്കാഡം ടാറിങ്ങ് ജോലികളാണ് താല്‍ക്കാലികമായി മാറ്റിവെക്കേണ്ടി വന്നിരിക്കുന്നത്.
കാലാവസ്ഥ അനുകൂലമാവുമ്പോള്‍ പെട്ടെന്ന് തന്നെ താറിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതാണെന്ന് മുന്‍സിപ്പല്‍ എഞ്ചിനീയര്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി പോസ്റ്റ് ഓഫീസ് റോഡില്‍ മെറ്റല്‍ വിരിച്ചത് കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറിയിരിക്കയാണ്.
