നിയന്ത്രണം വിട്ട ചെങ്കല്‍ലോറി ബസിനിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്
തളിപ്പറമ്പ്: നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി നിര്‍ത്തിയിട്ട ബസിന്റെ പിറകിലിടിച്ച് ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു.

പൂമംഗലത്തെ ബിനുവിനാണ്(40) കാലിന് പരിക്കേറ്റത്.
ഇദ്ദേഹത്തെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.15 ന് കരിമ്പം പാലം ബസ്റ്റോപ്പിലായിരുന്നു അപകടം.
തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന കൊയ്യത്തുനിന്നുള്ള കാവേരി ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുന്നതിനിടയിലാണ് പിറകില്‍ നിന്നുവന്ന ടിപ്പര്‍ലോറി ബസിന് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം ചുളുങ്ങി അകത്ത് കുടുങ്ങിയ ഡ്രൈവറെ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും
സ്റ്റേഷന് ഓഫീസര്‍ ടി.അജയന് അസി.സ്റ്റേഷന് ഓഫീസര്‍ ഗ്രേഡ് കെ.വി.സഹദേവന് എന്നിവരുടെ നേതൃത്വത്തിലുള്ള
സംഘം എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചിരുന്നു.
