ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരണം
മുഴപ്പിലങ്ങാട്: മേല്‍പ്പാലത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലില്‍ മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകന്‍ യൂസഫ്(48) ആണ് മരിച്ചത്.
മുഴപ്പിലങ്ങാട് മേല്‍പ്പാലത്തില്‍ ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം.
കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് തൊഴില്‍സ്ഥലമായ കൊടുവള്ളിയിലേക്ക് ബൈക്കില്‍ പോവുമ്പോഴായിരുന്നു അപകടം.
ഭാര്യ: ഫൗസിയ.
മക്കള്‍: നിഹാല്‍, നിദ, നിഫ്ത്താഷ്, നബീല്‍.
സഹോദരങ്ങള്‍: മഹമ്മൂദ്, ഉമ്മര്‍, കാസിം, നബീസു, പരേതനായ അലി.
കബറടക്കം വൈകുന്നേരം മുല്ലപ്രം ജുമാ മസ്ജിദില്‍ നടക്കും.