മന്ത്രി എം.ബി.രാജേഷ് നാളെ കണ്ണൂരില്‍.

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് നാളെ കണ്ണൂരില്‍.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായിട്ടാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്.

കല്യാശ്ശേരി മണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, സി ബി എസ് ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്, എ വണ്‍ നേടിയ വിദ്യാര്‍ത്ഥികളെയും, ബിരുദ- ബിരുദാനന്ത പരീക്ഷയില്‍ റാങ്ക് നേടിയവരെയും അനുമോദിക്കുന്ന  ചടങ്ങില്‍ മന്ത്രി പങ്കെടുക്കും.

നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ മണ്ഡലത്തിലെ സ്‌കൂളുകളെയും അനുമോദിക്കും.

സെപ്തംബര്‍ 11 ന് ഞായര്‍ ഉച്ചക്ക് 3 മണിക്ക് എം എല്‍ എ മെറിറ്റ് അവാര്‍ഡ് ദാനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഉച്ചക്ക് 2.30 ന് എരിപുരത്ത് മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ എത്തിചേരണമെന്ന് എം.വിജിന്‍ എം എല്‍ എ അറിയിച്ചു.