കിസാന്‍സഭ സംസ്ഥാനക്യാമ്പിന് ഇന്ന് തുടക്കം-രാവിലെ 10 മണിക്ക് കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
പറശിനിക്കടവ്-കിസാന്‍സഭ സംസ്ഥാന ക്യാമ്പ് ഇന്ന് രാവിലെ 10 ന് പറശിനിക്കടവില്‍ ആരംഭിക്കും.
അഖിലേന്ത്യാ കിസാന്‍ സഭ (എ.ഐ.കെ.എസ് ) സംസ്ഥാന നേതൃത്വ ക്യാമ്പ് ഇന്നും നാളെയുമായിട്ടാണ് പറശ്ശിനിക്കടവ് കെ.വി. മൂസാന്‍കുട്ടി മാസ്റ്റര്‍ നഗറില്‍ നടക്കുന്നത്.
14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 225 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും.
രാവിലെ പത്തിന് കൃഷി- കര്‍ഷക ക്ഷേമ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തിലെയും കേരളത്തിലെയും കാര്‍ഷിക വിഷയങ്ങളും കര്‍ഷകന്റെ പ്രശ്‌നങ്ങളും സംസ്ഥാനത്തിലെ കിസാന്‍ സഭ സംഘടന കാര്യങ്ങളും ദ്വിദിന ക്യാമ്പ് ചര്‍ച്ച ചെയ്യും.
കര്‍ഷക പ്രസ്ഥാനവും ഇന്ത്യയുടെ ഭാവിയും എന്ന വിഷയത്തില്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.പി.സന്തോഷ് കുമാര്‍ എം.പി പ്രഭാഷണം നടത്തും.
കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി ,സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍, ജനറല്‍ സെക്രട്ടറി വി.ചാമുണ്ണി, സെക്രട്ടറി എ.പ്രദീപന്‍ ഉള്‍പ്പെടെയുള്ള ദേശീയ-സംസ്ഥാന നേതാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കും.
സി പി ഐ നേതാക്കളായ സി.എന്‍.ചന്ദ്രന്‍, സി.പി.മുരളി, സി.പി.സന്തോഷ് കുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിക്കുമെന്ന് കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ.പ്രദീപന്‍,
സ്വാഗത സംഘം ചെയര്‍മാന്‍ സി.പി. ന്തോഷ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ സി.പി. ഷൈജന്‍, ട്രഷറര്‍ പി.കെ.മുജീബ്‌റഹ്മാന്‍ എന്നിവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു.