ആന്തൂര്‍ നഗരസഭ പുഷ്പഗ്രാമം പദ്ധതി:ചെണ്ടുമല്ലി ചെടി നടീല്‍ ഉല്‍സവം ഉല്‍ഘാടനം ചെയ്തു.
ധര്‍മ്മശാല:ആന്തൂര്‍ നഗരസഭയുടെ പുഷ്പഗ്രാമം പദ്ധതിയുടെ ഭാഗമായി കുഞ്ഞരയാല്‍ വാടി രവി സ്മാരക വായനശാല നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ ചെടി നടീല്‍ ഉല്‍സവം സി.എച്ച്.നഗറിലെ പരേതനായ ടി.സി.ഗോപാലന്റെ കൃഷിയിടത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍ ഉല്‍ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്‌സണ്‍ വി.സതീദേവി അധ്യക്ഷത വഹിച്ചു.
വികസന സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി.പ്രേമരാജന്‍ മാസ്റ്റര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ആമിനടീച്ചര്‍, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.മുജീബ്‌റഹ്‌മാന്‍, കൃഷി അസിസ്റ്റന്റ് സജിത്ത്, കുടുംബശ്രീ എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വാടി പത്മിനി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.സി.വല്‍സരാജ്, വി.വി.ബിജു, അക്ഷയ്, വാടി ബിജു എന്നിവര്‍ പ്രസംഗിച്ചു.
ആന്തൂര്‍ കൃഷി ഓഫീസര്‍ രാമകൃഷ്ണന്‍ മാവില സ്വാഗതവും വായനശാല സിക്രട്ടറി പി.വിജയന്‍ നന്ദിയും പറഞ്ഞു.
ഓണത്തിന് വിളവെടുക്കാന്‍ പാകത്തിലാണ് ചെടികള്‍ നട്ടത്.