തീപിടുത്തം-അഗ്നിശമനസംവിധാനങ്ങള്‍ കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പിലെ തീയണക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ അഗ്നിശമനസേനക്കോ ഒരു തരത്തിലുള്ള അപര്യാപ്തതയും കാര്യക്ഷമതക്കുറവും അനുഭവപ്പെട്ടിരുന്നില്ലെന്ന് അഗ്നിശമനകേന്ദ്രങ്ങള്‍ അറിയിച്ചു. സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ.സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. 5.15 ന് വിവരം ലഭിച്ച ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് … Read More

ദുരന്തം വ്യാപിക്കാന്‍ കാരണം നമ്മുടെ സംവിധാനത്തിന്റെ അപര്യാപ്തത. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

തളിപ്പറമ്പ്; നമ്മുടെ സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ.സണ്ണി ജോസഫ്. തീപിടുത്തത്തില്‍ നാശനഷ്ടം നേരിട്ട വ്യാപാരികളെ പരമാവധി സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 6.30 ന് തീപിടുത്തം നടന്ന തളിപ്പറമ്പിലെ കെ.വി.കോംപ്ലക്‌സ് … Read More

തളിപ്പറമ്പിലെ തീപിടുത്തം കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന് പരാതി

തളിപ്പറമ്പ്: തളിപ്പറമ്പിലെ തീപിടുത്തം കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന് പരാതി. ഏകദേശം 50 കോടി രൂപയുടെ നഷ്ടംകണക്കാക്കുന്നു. ഇന്നലെ വൈകുന്നേരം 5.10 ന് തുടങ്ങിയ തീപിടുത്തം രാത്രി ഏറെ വൈകിയാണ്‌നിയന്ത്രണ വിധേയമായത്. സംഭവത്തില്‍ കെ.വി.കോംപ്ലക്‌സ് വ്യാപാരസമുച്ചയം ഏതാണ്ട് പൂര്‍ണമായി തന്നെ കത്തിയമര്‍ന്നു. കോംപ്ലക്‌സിലെ … Read More

തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം-വ്യാപാരസമുച്ചയം കത്തിയമര്‍ന്നു-10 കോടിയിലേറെ നഷ്ടം-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, കോടികളുടെ നഷ്ടം. തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെ.വി.കോംപ്ലക്സിലെ മിട്രെഡ്സ് എന്ന ഷോപ്പില്‍ നിന്നും ചെറിയ തീപ്പൊരിയായി പടര്‍ന്നുകയറി നിമിഷനേരം കൊണ്ട് പ്രദേശത്തെ അഗ്‌നിവിഴുങ്ങുകയായിരുന്നു. 4.55 നാണ് തീപിടുത്തം തുടങ്ങിയതെങ്കിലും 5.25 … Read More

തളിപ്പറമ്പില്‍ തോന്ന്യാസം കാണിക്കുന്നവര്‍ സൂഷിച്ചാ ദുഃഖിക്കണ്ട. മഫ്ടി പോലീസുണ്ട് .

തളിപ്പറമ്പ്: രാത്രിയുടെ മറവില്‍ എന്തുമാകാമെന്ന നിലയില്‍ പ്രവൃത്തിക്കുന്നവര്‍ ഇനി പിടിയിലാകും. തളിപ്പറമ്പില്‍ സുരക്ഷ ശ ക്തമാക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ മഫ്ടി പോലീസും പട്രോളിംഗിനിറങ്ങും. പോലീസ് വാഹനം കാണുമ്പോള്‍ തന്നെ സാമൂഹ്യ വിരുദ്ധര്‍ കടന്നു കളയുന്നത് പതിവായ സാഹചര്യത്തിലാണ് പോലീസ് മഫ്ടിയില്‍ … Read More

ഇറങ്ങലും കയറലും നടുറോഡില്‍ തളിപ്പറമ്പ് ബസ്റ്റാന്റിനോട് നൈറ്റ് അലര്‍ജി

തളിപ്പറമ്പ്: രാത്രി ഏഴുമണി കഴിഞ്ഞാല്‍ സര്‍ക്കാര്‍-സ്വകാര്യ ബസുകള്‍ക്ക് തളിപ്പറമ്പ് ബസ്റ്റാന്റിനോട് അലര്‍ജി. ഇറങ്ങാനുള്ളവരെ റോഡില്‍ ഇറക്കിവിടാനാണ് ഇവര്‍ക്ക് താല്‍പര്യം. കയറാനുള്ളവരാകട്ടെ ദേശീയപാതക്കരികില്‍ കാത്തുനില്‍ക്കണം. ഇന്നലെ ചിത്രത്തില്‍കാണുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറോട് ബസ്റ്റാന്റില്‍ പോവില്ലേ എന്ന് ചോദിച്ച ഒരു വയോധികനോട് ഇയാള്‍ തട്ടിക്കയറുന്നത് … Read More

അഴീക്കൽ സ്വദേശിയായ വയോധികനെ മർദ്ദിച്ച 4 യുവാക്കളെ വളപട്ടണം പൊലിസ് പിടികൂടി.

വളപട്ടണം :അഴീക്കലിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അഴീക്കൽ സ്വദേശിയായ വയോധികനെ മർദ്ദിച്ച 4 യുവാക്കളെ വളപട്ടണം പൊലിസ് പിടികൂടി. അഴീക്കോട് സ്വദേശിയായ സി.കെജിഷ്ണു സ(18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി പി.കെഅമിത്  (18), അഴീക്കോട് മൂന്നു നിരത്ത്സ്വദേശി കെആദിത് (18), … Read More

ദ്രവിച്ച് തീരട്ടെ- അവര്‍ക്കെന്ത് തേക്ക് പൊടിച്ചുതീര്‍ക്കാം

തളിപ്പറമ്പ്: നഗരസഭ മുറിച്ചുമാറ്റിയ ലക്ഷങ്ങല്‍ വിലമതിക്കുന്ന തേക്കുമരങ്ങള്‍ ദ്രവിച്ച് തീരുന്നു. തളിപ്പറമ്പ് കോടതി സമുച്ചയത്തിന് സമീപത്തെ അപകടാവസ്ഥയിലുള്ള കൂറ്റന്‍ തേക്കുമരം ഇക്കഴിഞ്ഞ ജൂണ്‍മാസത്തിലാണ് തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ മുറിച്ചുനീക്കിയത്. മുറിച്ചുനീക്കിയ മരത്തിന്റെ കഷണങ്ങള്‍ അഭിഭാഷകര്‍ക്ക് വാഹനപാര്‍ക്കിങ്ങിനായി അനുവദിച്ച സ്ഥലത്ത് കൂട്ടിയിട്ടിട്ട് മാസം … Read More

സര്‍ക്കാര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് സബ്‌സിഡിയോടെ ക്യാമറ ഉപകരണങ്ങള്‍ നല്‍കണം-എ.കെ.പി.എ

തളിപ്പറമ്പ്: സര്‍ക്കാര്‍ ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആയിട്ടുള്ള പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സബ്‌സിഡിയോടുകൂടി ക്യാമറ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ.കെ.പി.എ) തളിപ്പറമ്പ് മേഖല സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ … Read More

ചിറവക്ക് തമ്പുരാന്‍ നഗറിലെ പുതിയ വീട്ടില്‍ ദാക്ഷായണിയമ്മ (94)നിര്യാതയായി.

തളിപ്പറമ്പ്: ചിറവക്ക് തമ്പുരാന്‍ നഗറിലെ പുതിയ വീട്ടില്‍ ദാക്ഷായണിയമ്മ (94)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കുണ്ണി മാരാര്‍. മക്കള്‍: വിജയന്‍ (ബംഗളൂരു), ശിവദാസ് (റിട്ടയേഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തളിപ്പറമ്പ്) മരുമക്കള്‍: രമണി (ബംഗളൂരു), തങ്കമണി. സഹോദരങ്ങള്‍ കേശവന്‍ (ബംഗളൂരു), രുഗ്മിണി (തളിപ്പറമ്പ്), നാരായണന്‍കുട്ടി … Read More