പാലകുളങ്ങരയില്‍ കലങ്ങുന്നത് ആരുടെ കുളം-മല്‍സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍.

      സ്ഥിരമായി ഒരു ഭാഗത്തേക്കും ചാഞ്ഞുനില്‍ക്കാത്ത വാര്‍ഡാണ് തളിപ്പറമ്പ് നഗരസഭയിലെ പാലകുളങ്ങര. രണ്ടു തവണ സി.പി.എമ്മും ബി.ജെ.പിയും വിജയിച്ച വാര്‍ഡില്‍ 2015 ലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇത്തവണ രൂപഘടന മാറിയ വാര്‍ഡില്‍ 1063 വോട്ടര്‍മാരാണുള്ളത്. ഇതില്‍501 പുരുഷന്‍മാരും 562 സ്ത്രീകളുമാണ്. 2010 … Read More

അഞ്ചരക്കണ്ടിയിലെ വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിനി രാജസ്ഥാനില്‍ ആത്മഹത്യ ചെയ്തു.

കൂത്തുപറമ്പ് : അഞ്ചരക്കണ്ടി സ്വദേശിനിയായ യുവതി രാജസ്ഥാനില്‍ വെറ്റിനറി കോളേജില്‍ ആത്മഹത്യ ചെയ്തു. കാവിന്മൂല മിടാവിലോട് പാര്‍വ്വതി നിവാസില്‍ പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവ.വെറ്റിനറി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. 28 ന് രാത്രിയിലാണ് കോളേജ് ഹോസ്റ്റലില്‍ … Read More

പത്രിക തള്ളിയ വിരോധത്തിന് വയോധികനെ ഭീഷണിപ്പെടുത്തിയ ആറുപേര്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ്: വ്യാജ ഒപ്പിട്ട് പിന്തുണ കത്ത് നല്‍കിതിനെതിരെ പരാതിപ്പെട്ടതിന് വയോധികനെ തടഞ്ഞുനിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ആന്തൂര്‍ കോടല്ലൂരിലെ കണ്ടന്‍ വീട്ടില്‍ കെ.പി.കൃഷ്ണന്റെ(73)പരാതിയിലാണ് ആന്തൂര്‍ 13-ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക നല്‍കിയ … Read More

പുണ്യഭൂമിയില്‍ നിന്ന് ആര് പോകും തളിപ്പറമ്പ് നഗരസഭയിലേക്ക്-ഇത്തവണ മാറ്റമുണ്ടാവണമെന്ന ആഗ്രഹം വ്യക്തം.

തളിപ്പറമ്പ് നഗരത്തിന്റെ പെരുമ ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന രാജരാജേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമാണ് മൂന്നാം വാര്‍ഡായ രാജരാജേശ്വര. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ പി.ലതികയും(45) എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ ഡോ.ശാന്തി ധനഞ്ജയനും(64) യു.ഡി.ഫിന് വേണ്ടി കോണ്‍ഗ്രസിലെ എന്‍.ഷിനിമോളുമാണ്(31)മല്‍സര രംഗത്തുള്ളത്. ആകെ വോട്ടര്‍മാര്‍ 509 … Read More

ദിത്വ ചുഴലിക്കാറ്റ് സ്വാധീനത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് സ്വാധീനത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈ അടക്കം തമിഴ്നാട്ടിലെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദിത്വ തമിഴ്നാട് തിരത്തേക്ക് എത്തില്ലെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തമിഴ്നാടിന്റെ തെക്കന്‍ തീരത്തു നിന്നു 25 കിലോമീറ്റര്‍ അകലെ … Read More

അന്തര്‍ധാരകളും കല്ലിങ്കീല്‍ ഇഫക്ടും സജീവം-പാളയാട് പ്രവചനാതീതം.

          സി.പി.ഐ-സി.പി.എം പോരില്‍ എളുപ്പത്തില്‍ വിജയിച്ചുകയറാം എന്ന് യു.ഡി.എഫ് ഉറപ്പിക്കുന്ന വാര്‍ഡുകളില്‍ ഒന്നാണ് 32-ാം വാര്‍ഡായ പാളയാട്. 2015 ല്‍ ഇവിടെ നിന്ന് വിജയിച്ച പി.പി.വല്‍സലയാണ്(55)യു.ഡി.എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മല്‍സര രംഗത്ത് പുതുമുഖങ്ങളാണ് എല്‍.ഡി.എഫിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി ഷൈജ സുനോജും(43) എന്‍.ഡി.എ … Read More

പ്ലാത്തോട്ടത്ത് ജനകീയ നേതാവിനെതിരെ വെറും സ്വതന്ത്രന്‍.

തളിപ്പറമ്പ് നഗരസഭയിലെ വി.ഐ.പി വാര്‍ഡാണ് 25-ാം വാര്‍ഡായ പ്ലാത്തോട്ടം. ഇവിടെ ഒരു തെരഞ്ഞെടുപ്പ് മല്‍സരത്തിന്റെ മൂഡിലല്ല ജനങ്ങള്‍ കാരണം, ഇവിടെ ഫലം പ്രഖ്യാപിക്കപ്പെടേണ്ട കാര്യം മാത്രമേയുള്ളൂ. സി.പി.എമ്മിന്റെ ഏറ്റവും ഉറപ്പുള്ള വാര്‍ഡുകളിലൊന്നാണ് പ്ലാത്തോട്ടം. സി.പി.എം കൗണ്‍സിലര്‍മാര്‍ മാത്രമേ ഈ വാര്‍ഡില്‍ നിന്നും … Read More

വെള്ളിക്കീല്‍ പുഴയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.

തളിപ്പറമ്പ്: പുഴയില്‍ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കോഴിക്കോട് ഫറോക്ക് തുമ്പപ്പാടം എടത്തോടി വീട്ടില്‍ പി.മുഹമ്മദ് ഷിബിലി(24), ഫറോക്ക് ചാത്തന്‍പറമ്പ് പാലമ്പലത്ത് വീട്ടില്‍ മുഹമ്മദ് അന്‍ഷാദ്(24)എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ എന്‍.വി. പ്രകാശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ … Read More

ആറുവയസുകാരന് പീഡനം ബംഗാള്‍ സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: ആറുവയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചതായ പരാതിയില്‍ പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാള്‍ രാംപൂര്‍ഘട്ടിലെ ഫിര്‍ദൗസ് ഷേക്ക്(22)നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് നഗരത്തിലെ ഒരു വിദ്യാലയത്തിലെ കുട്ടിയെ പീഡിപ്പിച്ചത്. ഇയാളുടെ പേരില്‍ പോക്സോ നിയമപ്രകാരം കേസെടുത്തു.  

പ്രേമരോഗി ശല്യത്തില്‍ പൊറുതിമുട്ടി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറും പോലീസും

തളിപ്പറമ്പ്: പ്രേമരോഗിയെ കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയിലെ ഡോക്ടറും ആശുപത്രി ജീവനക്കാരും പോലീസും. ഒരു പ്രമുഖ സ്‌പെഷ്യലിസ്റ്റ് ഡോക്ടറാണ് പ്രേമരോഗിയുടെ പരാക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കുറച്ചനാളുകള്‍ക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിക്കാനായി എത്തിയ ശ്രീകണ്ഠാപുരം സ്വദേശിനിയായ ഒരു യുവതിക്ക് … Read More