ബിരുദവിദ്യാര്‍ത്ഥിയെക്കൊണ്ട് വനിതാ പ്രിന്‍സിപ്പാള്‍ കാലുപിടിപ്പിച്ചതായി ആരോപണം-

കാസര്‍ഗോഡ്: ബിരുദവിദ്യാര്‍ത്ഥിയെക്കൊണ്ട് കോളേജ് പ്രിന്‍സിപ്പാളായ വനിത മൂന്നുതവണ കാലുപിടിപ്പിച്ചതായി ആരോപണം. കാസര്‍ഗോഡ് ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.രമക്കെതിരെയാണ് എം.എസ്.എഫ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. പുറത്താക്കാതിരിക്കാന്‍ തന്റെ കാലുപിടിക്കണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നാണ് ആരോപണം. കോവിഡ് പ്രോട്ടോകോള്‍ ലംഘനം ചോദ്യം ചെയ്തിന് വിദ്യാര്‍ത്ഥി തന്നെ അടിക്കാന്‍ വന്നുവെന്നും … Read More

നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ മൂന്നാംതവണയും അധികാരത്തിലെത്താമെന്ന് കോടിയേരി ബാലകൃഷ്ണന്‍-

തലശേരി: നല്ല പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാവുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അധികാരം വ്യക്തിപരമായ കാര്യത്തിന് ഒരിക്കലും ഉപയോഗിക്കരുതെന്നും ദുര്‍ബ്ബല വിഭാഗത്തിന്റെ ഉന്നമനത്തിനാവണം ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരിക്കലും അധികാര … Read More

കരിത്താസ് മേഴ്‌സി ആശുപത്രിയിലെ ചികിത്സാ പിഴവ്- അസ്ഥിരോഗ വിദഗ്ദ്ധനെതിരെ കേസ്സെടുത്ത് കോടതി-ഹാജരാകാന്‍ ഉത്തരവ്

തളിപ്പറമ്പ്: മലയോര മേഖലയിലെ പ്രശസ്ത ആശുപത്രിയായ പയ്യാവൂര്‍ കാരിത്താസ് മേഴ്‌സി ഹോസ്പിറ്റലിലെ അസ്ഥിരോഗ വിദഗ്ദ്ധ ഡോ.സന സുരേഷിനെതിരെയാണ് കേസ്. അശ്രദ്ധമായി രോഗിയെ ചികിത്സിച്ച് ഗുരുതരാവസ്ഥയിലായ സംഭവത്തിലാണ് തളിപ്പറമ്പ് മജിസട്രേട്ട് സാജിത് അണ്ടത്തോടന്‍ സാക്ഷികളെ വിസ്തരിച്ച് കേസെടുക്കാന്‍ ഉത്തരവിട്ടത്. ചെമ്പേരി സ്വദേശി പുതുപ്പറമ്പില്‍ … Read More

ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി-

കണ്ണൂര്‍: മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2020 ലെ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.കെ.ഇ.പ്രേമന്ദ്രന്‍ ഏറ്റുവാങ്ങി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ പ്രമാദമായ നിരവധി കേസുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയതിന് ഏറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള കെ.ഇ.പ്രേമചന്ദ്രന് ഇന്ന് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ഡി.ഐ.ജി … Read More

തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളി ധര്‍മ്മടം പോലീസിന്റെ പിടിയിലായി-

ധര്‍മ്മടം: 38 പവന്‍ സ്വര്‍ണവും പണവും വാങ്ങി ധര്‍മ്മടം സ്വദേശിയെ വഞ്ചിച്ച പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു. തോട്ടട കിഴുന്ന ബീനാലയത്തിലെ അശോകന്‍(55)നെയാണ് ഇന്ന് കണ്ണൂര്‍ ടൗണില്‍ വെച്ച് ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തത്. 2014 ല്‍ ധര്‍മ്മടം സ്വദേശി കെ.നൗഷാദിന്റെ 38 … Read More

കാസര്‍ഗോഡ് ജില്ലാ ആശുപത്രിക്ക് അമേരിക്കന്‍ മലയാളികള്‍ വെന്റിലേറ്റര്‍ നല്‍കുന്നു.

കാഞ്ഞങ്ങാട്: കേരളത്തിനൊരു സഹായ ഹസ്തം പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെ അരിസോണ മലയാളി അസോസിയേഷനും ഫോമയും (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ അമേരിക്ക) സംയുക്തമായി കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ നല്‍കുന്നു. ജില്ലാ ആശുപത്രിക്ക് സംഭാവന ചെയ്ത വെന്റിലേറ്റര്‍ 18 ന് കാഞ്ഞങ്ങാട് … Read More

മിസ് കേരള ജേതാക്കളുടെ അപകടമരണം-ഹോട്ടലുടമയെ പോലീസ് ചോദ്യം ചെയ്തു-

കൊച്ചി: മിസ് കേരള ജേതാക്കളുടെ അപകടമരണം, ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്തുതുടങ്ങി. ഹോട്ടലിലെ സി.സി.ടിവി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ ഹാജരാക്കി. മുന്‍ മിസ്‌കേരളാ ജോതാക്കള്‍ കാറപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഗത നീക്കാന്‍ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാട്ടിനെയാണ് ചോദ്യം ചെയ്യുന്നത്. എ.സി.പി … Read More

11.250 ലിറ്റര്‍ ഗോവന്‍മദ്യം റെയില്‍വെ സ്‌റ്റേഷനില്‍-

തലശ്ശേരി: തലശേരി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും 11.250 ലിറ്റര്‍ ഗോവന്‍മദ്യം കണ്ടെടുത്തു. കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും തലശ്ശേരി ആര്‍.പി.എഫുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗോവന്‍ മദ്യം കണ്ടെടുത്തത്. രണ്ടാംനമ്പര്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 11.250 മദ്യം കണ്ടെത്തിയത്. സംഭവത്തില്‍കേസെടുത്ത് … Read More

കടംവാങ്ങിയ പണം നല്‍കാമെന്ന് പറഞ്ഞ് ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി-ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്-

തലശ്ശേരി: കടം വാങ്ങിയ പണവും സ്വര്‍ണ്ണാഭരണങ്ങളും നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭര്‍തൃമതിയെ ലോഡ്ജില്‍ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. ഇത് സംബന്ധിച്ച് പഴയങ്ങാടി-ഏഴോം-നരിക്കോട്-കൊട്ടില റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് കണ്ടക്ടര്‍ ആയ പ്രസാദിനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. 2021 സപ്തംബര്‍ … Read More

കണ്ണില്ലാത്ത ക്രൂരത-വീട്ടമ്മയുടെ നൂറോളം വളര്‍ത്തുകാടകളെ കൊന്നു-നൂറെണ്ണത്തെ കാണാതായി-

ഇരിട്ടി: വീട്ടമ്മയുടെ നൂറോളം വളര്‍ത്തുകാടക്കോഴികളെ അജ്ഞാതന്‍ കൊന്നു, നൂറെണ്ണത്തെ കാണാതായി. കീഴൂര്‍ക്കുന്നിലെ രാധാമണിയുടെ വളര്‍ത്തുന്ന കാടക്കോഴികളെയാണ് കൊന്നത്. വീട്ടിലെ കൂട്ടില്‍ വളര്‍ത്തുന്ന നൂറിലേറെ കാടകളെയാണ് കൊന്നത്. ഇന്ന് രാവിലെയോടെ സംഭവം ശ്രദ്ധയില്‍പെട്ടത്. കൂടിന്റെ പൂട്ട് പൊളിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇരിട്ടി പോലീസില്‍ പരാതി … Read More