മ്യൂറല്‍ പെയിന്റിംഗില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ മുയ്യം സ്വദേശി-

തളിപ്പറമ്പ്: മ്യൂറല്‍ പെയിന്റിഗില്‍ എം.വി.യദുകൃഷ്ണന്‍ ഇന്ത്യ ബുക്ക്‌സ് റെക്കോര്‍ഡില്‍ ഇടം നേടി. കുറുമത്തൂര്‍ മുയ്യം പള്ളിവയല്‍ സ്വദേശിയാണ്. പറശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൂന്ന് മാസം കൊണ്ട് തീര്‍ത്ത അനന്തശയനം മ്യൂറല്‍ പെയിന്റിംഗ് ആണ് ഇന്ത്യ ബുക്ക്‌സ് … Read More

മുല്ലനേഴി കാവ്യപ്രതിഭാ പുരസ്‌കാരം കെ.വി.മെസ്‌നക്ക്.

തളിപ്പറമ്പ്: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വ്വീസ് സഹകരണ ബേങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരത്തിന് കെ.വി.മെസ്‌ന അര്‍ഹയായി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 31 ന് … Read More

പണംവെച്ച് ചീട്ടുകളി അഞ്ചംഗസംഘം അറസ്റ്റില്‍-5900 രൂപയും പിടിച്ചെടുത്തു-

തളിപ്പറമ്പ്: പണം വെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട അഞ്ചംഗസംഘത്തെ തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. എടക്കോം കള്ള് ഷാപ്പിന് പിറകിലെ കെട്ടിടത്തില്‍ വെച്ച് ഇന്നലെ വൈകുന്നേരം പുള്ളിമുറിയിലേര്‍പ്പെട്ടവരാണ് പിടിയിലായത്. എടക്കോത്തെ ഓലിക്കല്‍ വീട്ടില്‍ ഷാജി സെബാസ്റ്റിയന്‍(54), കൂവേരിയിലെ ഏഴില്‍ വീട്ടില്‍ എ.വി.രവീന്ദ്രന്‍(49), കണാരംവയലിലെ … Read More

മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന് കൈത്താങ്ങായി തളിപ്പറമ്പ് മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പിലെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമായ മുനിസിപ്പല്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ വൈറ്റ്ഗാര്‍ഡിന്റെ കൈത്താങ്ങായി ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു. തളിപ്പറമ്പിലെ വിവിധ ശാഖ കമ്മിറ്റികള്‍ മുഖേന ആറായിരത്തോളം പേര്‍ക്കുള്ള ബിരിയാണി ചാലഞ്ച് … Read More

നീതി ലഭിച്ചില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ കുടുംബസത്യാഗ്രഹമെന്ന് ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍-

Report-By-Chandralal-Pariyaram പരിയാരം: പ്രവാസി സംരംഭകന്‍ കുടുംബസമേതം മെഡിക്കല്‍ കോളേജിന് മുന്നില്‍ സത്യാഗ്രഹം നടത്തും. പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഒക്ടോബര്‍ 31 നകം ഹോസ്റ്റല്‍ തിരികെ ലഭിക്കാത്ത പക്ഷം നവംബര്‍ ഒന്നിന് രാവിലെ മുതല്‍ കുടുംബസത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന … Read More

ഡയരക്ടര്‍ സ്ഥാനം കൂടി രാജിവെച്ചേതീരു-കല്ലിങ്കീലിനോട് ഡി.സി.സി നേതൃത്വം-

തളിപ്പറമ്പ്:പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പ്രശ്‌നം തീര്‍ക്കാനുള്ള കല്ലിങ്കീല്‍ പത്മനാഭന്റെ നീക്കം കോണ്‍ഗ്രസ് നേതൃത്വം തള്ളി. കഴിഞ്ഞ 15 നാണ് കല്ലിങ്കീല്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എന്നാല്‍ ഡയരക്ടര്‍ സ്ഥാനം കൂടി ഒഴിയണമെന്ന കര്‍ശന നിലപാടിലാണ് ജില്ലാ … Read More

ഗുരുദക്ഷിണയായി ലഭിച്ച തുക ഐ.ആര്‍.പി.സിക്ക് നല്‍കി ശശീന്ദ്രന്‍ ഗുരുക്കള്‍

തളിപ്പറമ്പ്: വിജയദശമി ദിനത്തില്‍ ലഭിച്ച ഗുരുദക്ഷിണ ഐ.ആര്‍.പി.സിക്ക് സംഭാവന നല്‍കി. യുവഭാരത്കളരിസംഘം ഇയ്യൂരിന്റെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ ഗുരുവായ ശശീന്ദ്രന്‍ ഗുരുക്കള്‍ക്ക് ലഭിച്ച ഗുരുദക്ഷിണയായ 4242 രൂപയാണ് ഐആര്‍പിസി കുറുമാത്തൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് വേണ്ടി കണ്‍വീനറായ സി വി ബാലകൃഷ്ണന്‍, കെ … Read More

പട്ടുവം കാവില്‍മുനമ്പ്-കണ്ണപുരം-ചെറുകുന്ന് പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം-സി.പി.ഐ.(എം)അരിയല്‍ ലോക്കല്‍ സമ്മേളനം-കെ.ദാമോദരന്‍ വീണ്ടും സെക്രട്ടറി-

തളിപ്പറമ്പ്: പട്ടുവം കാവില്‍മുനമ്പ്- കണ്ണപുരം ചെറുകുന്ന് പാലം നിര്‍മാണ പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ നല്കി പണി ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.എം അരിയില്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുറിയാത്തോട് കമ്യുണിറ്റി ഹാളില്‍ (കെ.കുഞ്ഞപ്പ നഗര്‍) നടന്ന സമ്മേളനം സി.പി.എം. ജില്ലാ കമ്മിറ്റി … Read More

ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ കേസ്

മയ്യില്‍: ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജോത്സ്യനെതിരെ കേസ്. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജോത്സ്യനെ തിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ സ്വദേശിയായ 40 കാരിയാണ് പരാതി നല്‍കിയത്. വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയോട് … Read More

കെട്ടിടം വിവാദം-മെഡിക്കല്‍ കോളേജിന് ഒന്നും ചെയ്യാനില്ലെന്ന് അധികൃതര്‍-താക്കോല്‍ തിരിച്ചുവാങ്ങാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ രജിസ്റ്റര്‍ നോട്ടീസയച്ചു.-

പരിയാരം: കോവിഡ് കാലത്ത് ഏറ്റെടുത്ത ലേഡീസ് ഹോസ്റ്റല്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളേജിന് ഒന്നും ചെയ്യാനില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനപ്രകാരം റവന്യൂ അധികൃതര്‍ ഏറ്റെടുത്ത കെട്ടിടത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച വാടക ഇതിനകം നല്‍കിയിട്ടുണ്ട്. കൂടാതെ രണ്ടു മാസത്തെ നിയമപ്രകാരമുള്ള … Read More