ഹൗസ് സര്‍ജന്‍മാര്‍ പണിമുടക്കി പ്രകടനം നടത്തി-

പരിയാരം:പതിമൂന്ന് ദിവസം പിന്നിടുന്ന പി.ജി.ഡോക്ടേഴ്‌സ് അസോസിയേഷന്റെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കേരളാ ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിധേ പ്രകടനം നടത്തി. കാമ്പസിനകത്ത് നടന്ന പ്രകടനത്തിന് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മുഹമ്മദ് ഷസ്‌നീം നേതൃത്വം നല്‍കി. … Read More

സി.എം.പി പിലാത്തറ ഏരിയാ കമ്മറ്റി ആദരം പരിപാടി സംഘടിപ്പിച്ചു-

പരിയാരം: സി.എം.പി. പിലാത്തറ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരം പരിപാടിയില്‍ വിലവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എം.പി. സംസ്ഥാന കമ്മറ്റി അംഗം … Read More

ഓപ്പറേഷന്‍ തിയേറ്ററില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു, നേഴ്‌സിങ്ങ് അസിസ്റ്റന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്-സംഭവം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍

പരിയാരം: ഓപ്പറേഷന്‍ തിയേറ്ററില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ നേഴ്‌സിങ്ങ് അസിസ്റ്റന്റിനെതിരെ പരിയാരം പോലീസ് കേസെടുത്തു. രതീശന്‍(42)നെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് ന്യൂറോ ഓപ്പറേഷന്‍ തിയേറ്ററിലാണ് സംഭവം. ഇതിന് മുമ്പ് കഴിഞ്ഞ 2021 മാര്‍ച്ച് മാസം രണ്ട് ദിവസങ്ങളിലായി … Read More

അദ്ധ്യാപകരേ ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ധരിക്കൂ ഖാദിമേഖലയെ രക്ഷിക്കൂ-പി.ജയരാജന്‍

കണ്ണൂര്‍: പരമ്പരാഗത വ്യവസായങ്ങളൊക്കെ പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിതെങ്കിലും ഖാദിയും കൈത്തറിയുമൊക്കെ സംരക്ഷിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ക്രിസ്മസ്-ന്യൂഇയര്‍ ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം … Read More

വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മയ്യില്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയരളം കൊവുപ്പാടിലെ സി.പി.പത്മിനി (52)യെയാണ് വീടിനടുത്തുള്ള ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. പരേതരായ കുഞ്ഞിരാമന്റേയും ശ്രീദേവിയുടേയും മകളാണ്. ഭര്‍ത്താവ്: മധു(പുഴാതി). സഹോദരങ്ങള്‍: ചന്ദ്രന്‍,യശോദ. തളിപ്പറമ്പ് ഫയര്‍ ഫോഴ്‌സും മയ്യില്‍ പോലീസും നാട്ടുകാരും … Read More

ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം-ഇടതുമുന്നണിയുടെ പ്രഖ്യാപിത നയം-മുഖ്യമന്ത്രി-ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ രൂപം-

കണ്ണൂര്‍: ഉന്നതവിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. ഈ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ടു പോകണമെന്നും കൂടുതല്‍ ശാക്തീകരിക്കണമെന്നും സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണ്. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ ഇത് പറഞ്ഞിട്ടുണ്ട്. ‘വിജ്ഞാന സമ്പദ്ഘടനയായുള്ള പരിവര്‍ത്തനത്തിന് … Read More

മുഖ്യമന്ത്രിക്കെതിരെ തലശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരിങ്കൊടി വീശി പ്രതിഷേധിച്ചു-

തലശേരി:കണ്ണൂര്‍സര്‍വ്വകലാശാല വിസി നിയമനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെയാണ്യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചുത്. തലശേരി റോഡിലെ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ നിന്നും കണ്ണൂര്‍ … Read More

ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രികരായ 8 പേര്‍ക്ക് പരിക്ക്

തലശ്ശേരി: തലശേരിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചാണ് ബസ് യാത്രികരായ എട്ട് പേര്‍ക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടേകാലോടെ തലശേരി മുകുന്ദ് ജംഗ്ഷനിലാണ് അപകടം നടന്നത്. കണ്ണൂര്‍ കണ്‍ഡോണ്‍മെന്റ് … Read More

പാലക്കയം തട്ടില്‍ ബൈക്ക് മറിഞ്ഞ് മാട്ടൂല്‍ സ്വദേശിയായ എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു.

നടുവില്‍: വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടില്‍ നടന്ന ബൈക്കപകടത്തില്‍ സജീവ എസ് എസ് എഫ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു. മാട്ടൂല്‍ നോര്‍ത്ത് സിദ്ദീഖാബാദില്‍ താമസിക്കുന്ന എ കെ മുജീബ്(18)ആണ് മരണപ്പെട്ടത്. മുജീബ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മര്‍കസ് നോളജ് … Read More

ജില്ലയിലെ വെറ്റിനറി ഡോക്ടര്‍മാരുടെ ഒഴിവുകല്‍ നികത്തണം-കെ.ജി.വി.ഒ.എ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്ന് കേരള ഗവ: വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പട്ടു. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ :ഒ.എം.അജിത അദ്ധ്യക്ഷത വഹിച്ചു. കെ.ജി.വി.ഒ.എ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് … Read More