ആദിവാസികളുടെ ക്ഷേമത്തിനായി മൂത്തേടത്ത് എന്‍.എസ്.എസ് ആക്രി ചലഞ്ച് സംഘടിപ്പിച്ചു-

തളിപ്പറമ്പ്: ജില്ലയിലെ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാനായി മൂത്തേടത്ത് എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആക്രി ചാലഞ്ച് സംഘടിപ്പിച്ചു. വളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും ആക്രി സാധനങ്ങള്‍ ശേഖരിക്കുകയും അവ സ്‌കൂളിലെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് വളണ്ടിയര്‍മാര്‍ … Read More

‘ഓപ്പറേഷന്‍ വിദഗ്ദ്ധനെ’—–കണ്ടെത്താന്‍ പോലീസ് ഓപ്പറേഷന്‍ തുടങ്ങി-

പരിയാരം: ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച നേഴ്‌സിങ്ങ് അസിസ്റ്റന്റ് ഒളിവിലെന്ന് പരിയാരം പോലീസ്. കുവോട് സ്വദേശിയായ രതീശനെ അറസ്റ്റ് ചെയ്യുന്നതിനായി പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ ശ്രമം നടത്തിയെങ്കിലും ഇയാള്‍ ഒളിവിലാണെന്ന വിവരമാണ് ലഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ … Read More

ചത്തനായയെ എടുക്കാന്‍ കിണറ്റിലിറങ്ങി-ജനാര്‍ദ്ദനേട്ടന്‍ കുടുങ്ങി-

പരിയാരം: കിണറ്റില്‍ വീണ് ചത്ത നായയെ പുറത്തെടുക്കാന്‍ കിണറ്റിലേക്കിറങ്ങിയ ഗൃഹനാഥന്‍ അവശനായി കിണറ്റില്‍ കുടുങ്ങി. ഇന്ന്‌ രാവിലെ പതിനൊന്നോടെയാണ് സംഭവം. ശ്രീസ്ഥയിലെ എം.എന്‍.പി.വി. ജനാര്‍ദ്ദനനാണ് വീട്ടുകിണറ്റില്‍ കുടുങ്ങിയത്. നായയെ പുറത്തെക്കെടുത്തുവെങ്കിലും കിണറ്റില്‍ നിന്ന് തിരിച്ചുകയറാനാവാതെ ജനാര്‍ദ്ദനന്‍ അവശനായതോടെ കരയില്‍ നില്‍ക്കുകയായിരുന്ന ഭാര്യ … Read More

പുതിയ പദ്ധതികളുമായി പരിയാരം പ്രസ്‌ക്ലബ്ബ്—2022 ക്ഷേമവര്‍ഷമെന്ന് ഭാരവാഹികള്‍.

പരിയാരം: മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയില്‍ സംസ്ഥാനത്തിന് മാതൃകയായ പരിയാരം പ്രസ് ക്ലബ്ബ് 2022 ക്ഷേമവര്‍ഷമായി കണ്ട് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. പൊതുജനസേവന കേന്ദ്രത്തോടൊപ്പം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും ഗവ.ആയുര്‍വേദ കോളേജിലും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളും … Read More

ആദ്യകാല സിപിഎം പ്രവര്‍ത്തകന്‍ തളിയന്‍ വളപ്പില്‍ ഗോവിന്ദന്‍(87) നിര്യാതനായി

കണിച്ചാമല്‍: പന്നിയൂര്‍ ലോക്കലിലെ ആദ്യകാല സി.പി.എം മെമ്പര്‍ കണിച്ചാമല്‍ തളിയന്‍ വളപ്പില്‍ ഗോവിന്ദന്‍ (87) നിര്യാതനായി. ഭാര്യ: കെ.പി. കമല. മക്കള്‍: ടി.വി.മധുസൂദനന്‍, ടി.വി.ഗീത. മരുമക്കള്‍: സി.വിലാസിനി, പരേതനായ പി.കരുണാകരന്‍. സഹോദരങ്ങള്‍: നാരായണി (പൂമംഗലം), നാരായണന്‍ (തിയ്യന്നൂര്‍), മാധവി (കുറുമാത്തൂര്‍), പരേതനായ … Read More

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്ന് പേരില്‍ തട്ടിപ്പ്: പോലീസ് അന്വേഷണം തുടങ്ങി.

കണ്ണൂര്‍: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ സൗജന്യമായി വിദ്യാഭ്യാസ സൗകര്യം നല്‍കാമെന്ന് പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തുന്നതായി പരാതി. അഴീക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ് എസ് എല്‍ സി-പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയ … Read More

യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി-

പയ്യന്നൂര്‍: യുവതിയെ വീട്ട് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ മമ്പലം സുരഭിനഗറിലെ എ.വിജയന്റെ മകള്‍ വിപിന (22) യെയാണ് വീടിന് മുന്നിലെ കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് കുന്നരുവിലെ സരിന്‍ ഗള്‍ഫിലാണ്. ഭര്‍ത്തൃവീട്ടിലായിരുന്ന യുവതി സ്വന്തം വീട്ടിലെത്തിയതായിരുന്നു. 9 … Read More

സീതീസാഹിബ് എച്ച്.എസ്.എസ്-മാനേജരില്ല, എല്ലാ സീറ്റുകളും മെരിറ്റായി മാറ്റി സര്‍ക്കാര്‍ ഉത്തരവ്-

തളിപ്പറമ്പ്: ഭരണസമിതിയില്‍ തര്‍ക്കം, മാനേജരില്ലാത്തിനെ തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റുകള്‍ സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളായി മാറ്റി. തളിപ്പറമ്പ് സീതീസാഹിബ് ഹൈസ്‌കൂളിലെ പ്ലസ് ടു മാനേജ്‌മെന്റ് സീറ്റുകളാണ് പൂര്‍ണമായി മെരിറ്റില്‍ നല്‍കി ഹൈക്കോടതി ഉത്തരവായത്. മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈര്‍ മാനേജരായിരുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളി … Read More

ഓപ്പറേഷന്‍ തിയേറ്റര്‍ പീഡനം-പോലീസ് കേസെടുത്തത് തളിപ്പറമ്പ് സ്വദേശിക്കെതിരെ-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ പരിയാരം എം.സി.പോലീസ് കേസെടുത്തത് തളിപ്പറമ്പ് സ്വദേശിക്കെതിരെ. കൂവോട്ടെ രതീശനെതിരെയാണ്(42)കേസ്. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് മെഡിക്കല്‍ കോളേജിലെ ന്യൂറോ ഓപ്പറേഷന്‍ തിയേറ്ററിലാണ് സംഭവം നടന്നത്. ഇതിന് മുമ്പ് കഴിഞ്ഞ 2021 … Read More

ശ്രീമന്നാരായണീയ മഹാസഭ സ്വാമി സാധു വിനോദ്ജി ഉദ്ഘാടനം ചെയ്തു-

ആലപ്പുഴ: ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാരായണീയ ദിനത്തോടനുബന്ധിച്ച് ശ്രീമന്നാരായണീയ മഹാസഭ സംഘടിപ്പിച്ചു. സമ്പൂര്‍ണ്ണ നാരായണീയ പാരായണവും മഹാ സമാദാരണയും പയ്യന്നൂര്‍ അവധൂത ആശ്രമം മഠാധിപതി സ്വാമി സാധു വിനോദ്ജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സഞ്ജിത് ശിവനന്ദന്‍ അധ്യക്ഷത … Read More