കാറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് യുവാവ്പിടിയില്‍.

തളിപ്പറമ്പ്: കാറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് യുവാവ്പിടിയില്‍. പന്നിയൂര്‍ പള്ളിവയലിലെ ചെറുകുന്നോന്റകത്ത് വീട്ടില്‍ സി.എച്ച്.സജീദ്(43)നെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ പുളിമ്പറമ്പ് ഗ്രൗണ്ടിന് സമീപം വെച്ച് എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനീയര്‍ സി.പി.ഒ പ്രജീഷ് എന്നിവര്‍ … Read More

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. ഏഴിലോട് അറത്തിപ്പറമ്പിലെ കണക്കാഞ്ചേരി വീട്ടില്‍ ചന്ദ്രശേഖരന്റെ മകള്‍ നന്ദന സി.നായര്‍(28)നെയാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ വീട്ടില്‍ നിന്ന് കാണാതായത്. ബംഗളൂരുവില്‍ കൂടെ താമസിക്കുന്ന വിവേക് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നു എന്നു കാണിച്ച് … Read More

ആലക്കോട് രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസ്പിടിയിലായി.

ആലക്കോട്: ആലക്കോട് രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസ്പിടിയിലായി. ആലക്കോടെ ജിനു സെബാസ്റ്റിയന്‍ ജയിംസ്(19), അരംഗത്തെ മാവില വീട്ടില്‍ നന്ദു മനോജ്(21) എന്നിവരെയാണ് ഇന്നലെ രാത്രിയില്‍ ആലക്കോട് എസ്.ഐ എന്‍.ജെ.ജോസ്, എ.എസ്.ഐ പ്രിന്‍സ്, സി.പി.ഒ ഷൈജു എന്നിവരുടെ  നേതൃത്വത്തില്‍ പിടികൂടിയത്.

കണ്ണപുരം സ്‌ഫോടനം: കേസിലെ അഞ്ചാംപ്രതി സ്വാമിനാഥന്‍ അറസ്റ്റില്‍

കണ്ണപുരം: ഓഗസ്റ്റ് 30-ന് പുലര്‍ച്ചെ കണ്ണപുരം കീഴറയില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസിലെ അഞ്ചാം പ്രതിയെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഏഴക്കാട് മുണ്ടൂര്‍ സ്വദേശി സ്വാമിനാഥനെയാണ് (64) കണ്ണപുരം പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. കേസിലെ … Read More

മട്ടന്നൂരില്‍ നിന്ന് കാണാതായ യുവാവിനെ തില്ലങ്കേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടന്നൂര്‍: മട്ടന്നൂര്‍ കളറോഡുനിന്നും രണ്ട് ദിവസം മുന്‍പ് കാണാതായ യുവാവിനെ റോഡരികിലെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തില്ലങ്കേരി തലച്ചങ്ങാട് റോഡരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മട്ടന്നൂര്‍ കളറോഡ് സ്വദേശി സിദ്ധാര്‍ത്ഥാണ് (20) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. … Read More

പുളിമ്പറമ്പില്‍ നിന്ന് വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്ക്

തളിപ്പറമ്പ്: പുളിമ്പറമ്പ് പ്രദേശത്തുനിന്ന് വീണ്ടും കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്ക് ഒഴുക്ക് തുടരുന്നു. കരിപ്പൂല്‍ പുളിമ്പറമ്പ് മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ.ട്രീസ, പാസ്‌കല്‍, രാജന്‍, പി. ഫ്രാങ്കോ എന്നിവരും അവരുടെ കുടുംബാഗങ്ങളുമാണ് ഇന്നലെ സി.പി.എമ്മില്‍ ചേര്‍ന്നത്. മഹിളാ കോണ്‍ഗ്രസിന്റെ പുളിമ്പറമ്പ് വാര്‍ഡ് പ്രസിഡന്റാണ് … Read More

പട്ടുവം മോഡല്‍റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്നും കാണാതായ കുട്ടിയെ കിട്ടി

തളിപ്പറമ്പ്: പട്ടുവം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. ഇന്ന് രാവിലെ എട്ടരക്കാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായത്. ഇത് സംബന്ധിച്ച് സ്‌ക്കൂളിന്റെ മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ ഉദയഗിരി സ്വശി കെ.കെ.നിധീഷിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് … Read More

ജീവകാരുണ്യ പ്രവര്‍ത്തകന്‍ കരിങ്കയം കട്ടയാലിലെ സി.കെ.അജീഷ്(47)നിര്യാതനായി.

ആലക്കോട്: മലയോര മേഖലയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹ്യ,-വായനശാലാ പ്രവര്‍ത്തകനും കരുവഞ്ചാലിലെ രേഖ അഡ്വര്‍ടൈസിംങ് സ്ഥാപന ഉടമയുമായ തടിക്കടവ് കരിങ്കയം കട്ടയാലിലെ സി.കെ.അജീഷ്(47) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മലയോരമേഖലയിലെ രക്തദാന സന്നദ്ധ … Read More

വെളുപ്പ് സേനയിറങ്ങി, 13 മണിക്കൂര്‍ കൊണ്ട് എല്ലാം വെടിപ്പാക്കി-

തളിപ്പറമ്പ്: അഞ്ച് ദിവസമെങ്കിലും വേണ്ടിവരുമെന്ന് കരുതിയ ശുചീകരണം കേവലം 13 മണിക്കൂര്‍ കൊണ്ട് തീര്‍ത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍. തീപിടുത്തത്തില്‍ നശിച്ച കെ.വി.കോംപ്ലക്‌സിലെ കടമുറികല്‍ മുഴുവനായും ശുചീകരിച്ച് തീര്‍ത്തു. ഇന്നലെ രാത്രി ആറിനാണ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ ശുചീകരണം ആരംഭിച്ചത്. … Read More

കഞ്ചാവുവലിക്കാരായ അഞ്ചുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: അഞ്ച് കഞ്ചാവ് വലിയന്‍മാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ നഗരത്തിലും പരിസരങ്ങളിലും നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്. പട്ടുവം ചെറുവിലക്കാട്ടെ കടാങ്കോട്ട് പുതിയ വീട്ടില്‍ കെ.പി.ശ്രീഹരി സുരേന്ദ്രന്‍(19), പട്ടുവം പടിഞ്ഞാറേച്ചാലിലെ പുന്നച്ചേരി വീട്ടില്‍ കെ.വിശ്വജിത്ത്(19), കാസര്‍ഗോഡ് സീതാംഗോളി … Read More