തലോറ ഇടവലത്ത് പുടയൂര്‍ ഇല്ലത്ത് മലയറാട്ടിന് ജനുവരി 16 ന് തുടക്കമാകും.

തളിപ്പറമ്പ്: തലോറ ഇടവലത്ത്പുടയൂര്‍ ഇല്ലത്ത് മലയറാട്ട് 16 മുതല്‍ 18 വരെ നടക്കും. മന്ത്രമൂര്‍ത്തി ഉപാസനാ പാരമ്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതും പെരുംചെല്ലൂര്‍ ഗ്രാമത്തിലെ മന്ത്രശാലകള്‍ എന്ന് കൂടി അറിയപ്പെടുന്നതുമായ പത്ത് നമ്പൂതിരി ഇല്ലങ്ങളില്‍ മാത്രം നടക്കുന്ന പെരുങ്കളിയാട്ടമാണ് മലയറാട്ട്. മഹാമാന്ത്രിക പൈതൃകത്തിന്റെ … Read More

തേറളായി ഏറിയാ മുസ്ലിം ലീഗ് സമ്മേളനവും മുസാന്‍കൂട്ടി തേറളായിക്ക് നാടിന്റെ ആദരവും

തളിപ്പറമ്പ്: തേര്‍ളായി ഏരിയ മുസ്ലിംലീഗ് സമ്മേളനവും തേറളായി ദ്വീപിന്റെ സമഗ്ര വികസനത്തിന്ന് നേതൃത്വം നല്‍കിയ പൊതുപ്രവര്‍ത്തകന്‍ മുസാന്‍കുട്ടി തേര്‍ളായിക്ക് നാടിന്റെ ആദരവും ഇന്ന് (10 ന് ശനിയാഴ്ച) രാത്രി 7 മണിക്ക് തേറളായിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. … Read More

തൊഴില്‍മേഖലയെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിന്റേതെന്ന് പി.മോഹനന്‍ മാസ്റ്റര്‍.

കെ.എസ്.ടി.എ കണ്ണൂര്‍ജില്ലാ സമ്മേളനം തുടങ്ങി. തളിപ്പറമ്പ്: തൊഴില്‍ മേഖലയിലെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് സി.പി.എം നേതാവും കേരള ബാങ്ക് ചെയര്‍മാനുമായ പി.മോഹനന്‍ മാസ്റ്റര്‍. തളിപ്പറമ്പ് കെ.കെ.എന്‍ പരിയാരം സ്മാരക ഹാളില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെ.എസ്.ടി.എ)കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം … Read More

കുടിവെള്ളംപോലുമില്ല, ദുരിതത്തില്‍ രോഗികള്‍ ഏകാധിപതികള്‍ കാഴ്ച്ച കണ്ട് രസിക്കുന്നു-

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി അധികൃതരുടെ കെടുകാര്യസ്ഥതകള്‍ എഴുതിയും പറഞ്ഞും മടുത്ത അവസ്ഥയിലാണ്. ആശുപത്രി സൂപ്രണ്ട് ഏകാധിപതിയെപോലെ പ്രവര്‍ത്തിക്കുന്ന ഇവിടെ ആരോഗ്യവകുപ്പിന്റെ ഉന്നത കേന്ദ്രങ്ങളും എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇടപെടാന്‍ സമയം വൈകി. പ്രതിപക്ഷത്തെ യുവജനസംഘടനകള്‍ ഈ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം പൊങ്കാല മഹോല്‍സവം വിളംബര രഥയാത്ര ആരംഭിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ദേവി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിളംബര രഥയാത്ര ഇന്ന് രാവിലെ 6 മണിക്ക് കല്യാശ്ശേരി കാഞ്ഞിരംകുന്ന് പൊയില്‍ ശ്രീ ഭഗവതി( ദക്ഷിണ മൂകാംബിക ) ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. ആത്മീയാചാര്യന്‍ … Read More

എനിക്കിപ്പം മരിക്കണം ടോം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പരിയാരം: താന്‍ ഇപ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് 702-ാം വാര്‍ഡിന്റെ ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയ ടോം തോംസണ്‍ ഒരുമണിക്കൂറോളം സമയം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ മുള്‍മുനയില്‍ നിര്‍ത്തി. രോഗികളും കൂട്ടിരിപ്പുകാരും ഇയാളുടെ ബഹളത്തില്‍ ഭയചകിതരായി. സുരക്ഷാജീവനക്കാരും രോഗികളോടൊപ്പം നില്‍ക്കുന്ന മറ്റ് കൂട്ടിരിപ്പുകാരും അനുനയിപ്പിക്കാന്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് ചാടി മരിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി ഏഴാം നിലയില്‍ നിന്ന്  താഴേക്ക് ചാടിയ രോഗിയുടെ കൂട്ടരിപ്പുകാരന്‍ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണ്‍(40)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ടോം തോംസണിന്റെ … Read More

എ.കെ.പി.എ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി-

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും സംഘടന ക്ലാസും സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണി കൂവോട്, സംസ്ഥാന … Read More

എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവര്‍ച്ച ചെയ്തതായി പരാതി.

പരിയാരം: എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവര്‍ച്ച ചെയ്തതായി പരാതി. ചെറുതാഴം കുന്നുമ്പ്രത്തെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗമായ കണ്ണാടിയില്ലത്ത് പങ്കജവല്ലിയുടെ ഉടമസ്ഥതയിലുള്ള അടച്ചിട്ട തറവാട്ടുവീട്ടില്‍ പത്തായത്തിനകത്ത് സൂക്ഷിച്ച പാത്രങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനും … Read More

മൂത്തേടത്ത് ഹൈസ്‌കൂള്‍ 75-6 എസ്.എസ്.എല്‍.സി ബാച്ച് സംഗമം- അരനൂറ്റാണ്ടിനുശേഷം സഹപാഠികള്‍ ഒത്തുകൂടി.

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂള്‍ 1975-76 ബാച്ച് എസ്.എസ്.എല്‍.സി ബാച്ചിലെ സഹപാഠികള്‍ അരനൂറ്റാണ്ടിനുശേഷം ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു. തളിപ്പറമ്പ് റമീസ് റസിഡന്‍സില്‍ ചേര്‍ന്ന സംഗമം നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു. അരനൂറ്റാണ്ടിന് മുമ്പ് പത്താംതരം പഠനം പൂര്‍ത്തിയാക്കിയവര്‍ വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് അനുഭവങ്ങള്‍ … Read More