ലോക്ഭവന്‍ പുറത്തിറക്കിയ കലണ്ടറില്‍ പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ ഹിന്ദുമഹാസഭ നേതാവ് വി.ഡി.സവര്‍ക്കറുടെ ചിത്രവും.

തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ കലണ്ടറില്‍ പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ ഹിന്ദുമഹാസഭ നേതാവ് വി.ഡി.സവര്‍ക്കറുടെ ചിത്രവും. 2026ലെ കലണ്ടറിലെ ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. ചന്ദ്രശേഖര്‍ ആസാദിന്റെയും, ഡോ.രാജേന്ദ്രപ്രസാദിന്റെയും ചിത്രങ്ങളും ഒപ്പമുണ്ട്. കെ ആര്‍ നാരായണന്റെ ചിത്രമാണ് ഫെബ്രുവരി പേജിലെ … Read More

സിസ്റ്റര്‍ മാര്‍ത്ത ഡി.എസ്.എസ്(83)നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ മാര്‍ത്ത ഡി.എസ്.എസ് (83) ചൊവ്വാഴ്ച രാത്രി 8.30 മണിക്ക് നിര്യാതയായി. ഇന്ന് ബുധനാഴ്ച (24.12.2025) ഉച്ചയ്ക്ക് 3.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ വച്ച് സംസ്‌ക്കാര ചടങ്ങുകള്‍ കണ്ണുര്‍ … Read More

കെ.ഷമീല്‍ കോമേഴ്‌സിൽ ഡോക്ടറേറ്റ് നേടി

തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകന്‍ കെ.ഷമീല്‍ ചെന്നൈ അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്സില്‍ ഡോക്ടറേറ്റ് നേടി. കേരളത്തിലെ മലബാര്‍ മേഖലയിലെ പ്രവാസികളുടെ നിക്ഷേപം എന്ന വിഷയത്തിലാണ് പഠനം നടത്തിയത്.  

പയ്യന്നൂര്‍ സൗഹൃദവേദി പുരസ്‌ക്കാരം സി.വി.ബാലകൃഷ്ണനും എം.ടി.അന്നൂരിനും സജേഷ് കൃഷ്ണനും.

പയ്യന്നൂര്‍: പയ്യന്നൂര്‍ സൗഹൃദവേദി ദുബായ്, ഷാര്‍ജ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് സംഘടിപ്പിക്കുന്ന ആറാമത് ജി.ഇ. സുധാകരന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളസാഹിത്യ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് പ്രശസ്ത എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന് സാഹിത്യപുരസ്‌കാരവും നാടകലോകത്തെ അമൂല്യസംഭാവനകള്‍ക്ക് എം.ടി.അന്നൂരിന് നാടകപുരസ്‌കാരവും ശാരീരിക … Read More

പരസ്പരം ചിത്രപ്രദര്‍ശനം 25 മുതല്‍ 30 വരെ പയ്യന്നൂരില്‍

പയ്യന്നൂര്‍: കേരള ലളിതകലാ അക്കാദമിയുടെ പയ്യന്നൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഡിസംബര്‍ 25 മുതല്‍ 30 വരെ നടക്കുന്ന മനോജ്മാത്രാടന്റെ ചിത്രപ്രദര്‍ശനം -പരസ്പരം- ഉദ്ഘാടനം ടി.ഐ.മധുസൂതനന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ഡിസംബര്‍ 25 ന് വ്യാഴാഴ്ച രാവിലെ 10.30-ന് ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് നടക്കുന്ന … Read More

അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കും-കെ.കെ.വിനോദ്കുമാര്‍

തളിപ്പറമ്പ്: കുറ്റ്യേരി മേഖലയില്‍ വോട്ട് കുറഞ്ഞതിന്റെ അസഹിഷുണതയില്‍ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കണ്ടിവരുമെന്ന് ബി.ജെ.പി കണ്ണൂര്‍ നോര്‍ത്ത് ജില്ല പ്രസിഡന്റ് കെ.കെ.വിനോദ്കുമാര്‍. ബിജെപി കുറ്റ്യേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രിയ വിശദികരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു.

തളിപ്പറമ്പ്: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. ബാലേശുഗിരിയിലെ വര്‍ക്കി കല്ലറക്കല്‍ എന്ന വര്‍ഗീസാണ്(92) പരിയാരത്ത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കിടെ മരണപ്പെട്ടത്. 21 ന് രാവിലെ 9 നാണ് വീടിന് സമീപത്ത പഴയ വീടിന് സമീപത്തുവെച്ച് ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. … Read More

ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

തളിപ്പറമ്പ്: ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ്  കുഴഞ്ഞു വീണ് മരിച്ചു. കല്യാശേരി മാങ്ങാട് വെസ്റ്റിലെ വാണിയന്‍ വളപ്പില്‍ വി.വി.ഷൈജു(42)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.50 ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഷൈജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: … Read More

കടബാധ്യത ഒഴിവാക്കാന്‍ സമ്മാനക്കൂപ്പണുകള്‍ അച്ചടിച്ച് വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍.

കണ്ണൂര്‍: കടബാധ്യത ഒഴിവാക്കാന്‍ സമ്മാനക്കൂപ്പണുകള്‍ അച്ചടിച്ച് വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍. അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി(67)നെ ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. 1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് … Read More

കണ്ണൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. 4.780 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂരില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. 4.780 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുള്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍, … Read More