നീറ്റ് തീവ്രപരിശീലനം-പാലായില്‍ കാസര്‍ഗോഡ് സ്വദേശിനി തൂങ്ങിമരിച്ചു.

പാലാ: നീറ്റ് പരീക്ഷ തീവ്രപരിശീലനം, കാസര്‍ഗോഡ് സ്വദേശിനിയായ 18 കാരി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു.

കാസര്‍ഗോഡ് പള്ളിക്കര കിക്കാന്‍ മുക്കൂട്ഭാഗം കാദംബരി വീട്ടില്‍ മഹേഷ്‌കുമാറിന്റെ മകള്‍ ഐജ ആര്‍ മഹേഷ് (18)ആണ് ചേര്‍പ്പുങ്കലിലെ കുറുമുണ്ട ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.

ജൂണ്‍-2 ന് പകല്‍ 12.45 നാണ് ഐജയെ തൂങ്ങിയ നിലയില്‍ കമണ്ടത്. പാല ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാര്‍ത്ഥിനിയാണ്.

നീറ്റ് പരീക്ഷയയുടെ തുടര്‍പരിശീലനത്തിന് എത്തിയ പെണ്‍കുട്ടി നേരിട്ട കഠിന പരിശീലനത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്ക് പിന്നില്‍ എന്നാരോപണം.

കുട്ടി ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട് സഹവിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചു.

ഹോസ്റ്റല്‍ അധികൃതര്‍ കുരുക്കഴിച്ച് താഴെയിറക്കിയപ്പോള്‍ ജീവനുണ്ടായിരുന്നു.

ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റര്‍ സഹായത്തിലായിരുന്ന വിദ്യാര്‍ത്ഥിനി (ബുധനാഴ്ച) ഉച്ചയോടെ മരണപ്പെട്ടത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂണ്‍ 21ന് നടക്കാനിരിക്കുകയാണ്.

മെയ് 26ന-ാണ് കുട്ടി തുടര്‍പരിശീലനത്തിനായി ബ്രില്ല്യന്റില്‍ തിരിച്ചെത്തിയത്.

കഠിന പരിശീലനത്തില്‍ മാനസിക സംഘര്‍ഷത്തിലായ വിദ്യാര്‍ത്ഥിനി മാതാപിതാക്കളെ വിളിച്ച് പഠനം തുടരുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചിരുന്നതായി പറയപ്പെടുന്നു.

സംഭവമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കള്‍ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി.

കിടങ്ങൂര്‍ പോലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.

ഈ സംഭവത്തില്‍ ഒരു വാര്‍ത്ത മാധ്യമം പോലും വിശദമായ വിവരങ്ങള്‍ നല്‍കാത്ത സാഹചര്യത്തിലാണ് ഈ വാര്‍ത്ത ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.(പരസ്യത്തിന് മുകളില്‍ ഒന്നും പറക്കില്ല)