2 കഞ്ചാവ് വലിയന്‍മാര്‍ എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: മയ്യില്‍ കേന്ദ്രീകരിച്ച് എക്‌സൈസിന്റെ മിന്നല്‍ പരിശോധന-20 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ ഓണം

സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് മയ്യില്‍ കേന്ദ്രീകരിച്ച് ഇന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

മയ്യില്‍-നിരത്തു പാലം, ഇരുവാപ്പുഴ നമ്പ്രം എന്നീ സ്ഥലങ്ങളില്‍ വെച്ചാണ് 20 ഗ്രാം കഞ്ചാവ് സഹിതം ഇതര

സംസ്ഥാന തൊഴിലാളികളായ സുരേഷ്, രജക അലി എന്നീ യുവാക്കളെ അറസ്റ്റ് ചെയ്ത് എല്‍.ഡി.പി.എസ്. കേസെടുത്തത്.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ശരത്ത്, കെ.വിനീഷ്, പി.ആര്‍.വിനീത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.