മുന്‍ മന്ത്രി പ്രഫ.എന്‍.എം.ജോസഫ് നിര്യാതനായി
കോട്ടയം: ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ വനം വകുപ്പുമന്ത്രിയുമായ പ്രഫ. എന്‍ എം ജോസഫ് നീണ്ടുക്കുന്നേല്‍(79) നിര്യാതനായി.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.ഭൗതിക ദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയില്‍ എത്തിച്ച് പൊതു ദര്‍ശനത്തിനു വെക്കും.
സംസ്‌കാരം നാളെ (14-09-2022- ബുധന്‍) വൈകുന്നേരം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നടക്കും.
പാലാ സെന്റ് തോമസ് കോളേജിലെ റിട്ട.ഇംഗ്ലീഷ് പ്രഫസറായ ഇദ്ദേഹം ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള 1987 ലെ മന്ത്രിസഭയില്‍ അംഗമായിരുന്നു.