മാഹി മദ്യവുമായി ബെന്നി പിടിയിലായി.

തളിപ്പറമ്പ്: 10 കുപ്പി (7.5 ലിറ്റര്‍) പുതുച്ചേരി മദ്യവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി.

പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫ് എം വി. അഷറഫും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗില്‍

തളിപ്പറമ്പ് ടൗണില്‍ വെച്ചാണ് 7.5 ലിറ്റര്‍ പുതുച്ചേരി മദ്യം ( മാഹി) കൈവശം വെച്ച കുറ്റത്തിന് പെരുമ്പടവ് കരിപ്പാലിലെ എ.എക്‌സ്.ബെന്നി (50) പിടിയിലായത്. ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ശരത്ത്, കെ.വി.ഷൈജു, പി.ആര്‍.വിനീത്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും റെയിഡ് സംഘത്തില്‍ ഉണ്ടായിരുന്നു.