പരിയാരത്ത് കഞ്ചാവും കഞ്ചാവ് വലിയന്‍മാരും
പരിയാരം: കഞ്ചാവ് സിഗിരറ്റ് വലിക്കവെ രണ്ടുപേര്‍ പരിയാരം പോലീസിന്റെ പിടിയിലായി.
പരിയാരം കോരന്‍പീടികയിലെ ശിവം വീട്ടില്‍ ശിവപ്രസാദിന്റെ മകന്‍ എന്‍.വിഷ്ണുപ്രസാദ്(24)നെ ഇന്ന് പുലര്‍ച്ചെ 1.15 ന് അലക്യംപാലത്തിന് സമീപം വെച്ചും,
പരിയാരം സ്‌ക്കൂളിന് സമീപം മുരളികയില്‍ മനോജിന്റെ മകന്‍ എം.പി.ജിഷ്ണു(24)നെ ഇന്ന് പുലര്‍ച്ചെ 12.40 ന് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കിന് സമീപത്തുവെച്ചുമാണ് പോലീസ് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ 12.15 ന് മെഡിക്കല്‍ കോളേജ് സഹകരണകാന്റീനിന് സമീപം വെച്ച് 4.5 ഗ്രാം കഞ്ചാവ് സഹിതം വെച്ച്പരിയാരം നരിമടയിലെ പ്ലാന്തറ വീട്ടില്‍ ജൂബിന്‍ ചാക്കോ(24)നെയും എസ്.ഐ സി.സനീതിന്റെ നേതൃത്വത്തില്‍ പിടികൂടി.