പുളിമ്പറമ്പ് കരിപ്പൂലില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം-സി.പി.ഐയുടെ കൊടിമരവും ബോര്‍ഡും നശിപ്പിച്ചു-പ്രതിഷേധപ്രകടനം

തളിപ്പറമ്പ്: പുളിമ്പറമ്പ് കരിപ്പൂലില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം. സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എം.എന്‍.സ്മാരക ഫണ്ടിന്റെയും, എ.ഐ.വൈ.എഫ് സംസ്ഥാന കാല്‍നട ജാഥയുടെയും ഭാഗമായി പുളിമ്പറമ്പ് കരിപ്പൂലില്‍ പതിച്ച പോസ്റ്ററുകളും കൊടിമരവും നശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇന്നലെ രാത്രി … Read More

വന്‍ മയക്ക് മരുന്ന് വേട്ട-ഓണ്‍ലൈനായി നെതര്‍ലാന്റില്‍ നിന്നും വരുത്തിയ മാരക മയക്ക് മരുന്നായ 70 LSD സ്റ്റാമ്പുകളുടെ ഉടമയായ യുവാവ് എക്‌സൈസിന്റെ പിടിയില്‍.

കൂത്തുപറമ്പ്: ആമസോണ്‍ വഴി ഓണ്‍ലൈനില്‍ നെതര്‍ലാന്റിലെ റോട്ടര്‍ഡാമില്‍ നിന്നും വരുത്തിയ 70 LSD സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിലായി. കൂത്ത്പറമ്പ് പോസ്റ്റ് ഓഫിസില്‍ ഓണ്‍ലൈന്‍ വഴി തപാലില്‍ എത്തിചേര്‍ന്ന മാരകമയക്കു മരുന്നായ 70 LSD സ്റ്റാമ്പുകള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് … Read More

2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പിന്‍വലിക്കുന്നു.

ന്യൂഡെല്‍ഹി: 2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പിന്‍വലിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം.    

സി.പി.എം.ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ അക്രമം, പ്രതി പിടിയില്‍

തലശ്ശേരി: സി.പി.എം. സൈദാര്‍പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. ഗോപാലപേട്ട തിരുവാണി ക്ഷേത്രത്തിനടുത്തുള്ള ബൈത്തുല്‍ ഉമേബില്‍ പി.കെ.നസീല്‍ (24)നെയാണ് അറസ്റ്റ് ചെയ്തത്. ടി.സി.ഉമ്മര്‍ സ്മാരക മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്. കൊടിമരവും ഫര്‍ണീച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. … Read More

നാരായണന്‍ പൂജാരിക്കായി ഊര്‍ജ്ജിത തെരച്ചില്‍.

റാന്നി: ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്നുകയറി പൂജ നടത്തിയ സംഭവത്തില്‍ പൂജാരിയായ നാരായണന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. നാരായണനെ തേടി അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. അതേസമയം, പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്‌ഐആര്‍. … Read More

ഇരിട്ടിയില്‍ മാവോയിസ്റ്റുകള്‍- അഞ്ചില്‍ ഒരാള്‍ വനിത

ഇരിട്ടി: രണ്ടാംകടവില്‍ മാവോയിസ്റ്റുകള്‍. കരിക്കോട്ടക്കരി പോലീസ് പരിധിയിലെ വാണിയപ്പാറ രണ്ടാംകടവിലാണ് ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘം എത്തിയത്. കളിതട്ടുംപാറയിലെ ബിജു മണ്ണൂരാംപറമ്പില്‍ എന്നയാളുടെ വീട്ടിലാണ് രാത്രി ഏഴോടെ മാവോയിസ്റ്റുകള്‍ എത്തിയത്. നാല് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെ കയ്യിലും … Read More

പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായ് രണ്ട് പേര്‍ പിടിയില്‍. കാറും പിടികൂടി.

പഴയങ്ങാടി: നിരോധിത പുകയില ഉത്പന്നങ്ങളായ ഹന്‍സുമായി രണ്ട് പേര്‍ പിടിയില്‍, ഇവര്‍ സഞ്ചരിച്ച കെ എല്‍-60 എം-8820 നമ്പര്‍ ആള്‍ട്ടോ കാറും പിടികൂടി. കാസര്‍ഗോഡ് മുള്ളേരിയ സ്വദേശിയായ കെ.പി.ബദറുദീന്‍ (33), ദക്ഷിണ കന്നഡ സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖ് (39) എന്നിവരെയാണ് പഴയങ്ങാടി … Read More

ടാങ്കര്‍ ട്രക്ക് മൂന്നുനില കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് പരിക്ക്.

മുഴപ്പിലങ്ങാട്: ദേശീയപാതയില്‍ മൂന്നുനില കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍-തലശ്ശേരി ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് യൂത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്കാണ് ട്രക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി മണികണ്ഠനാണ്( 48)പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലു … Read More

ഇടിമിന്നലേറ്റ് ശാന്തകുമാരിയുടെയും സരോജിനിയുടെയും തെങ്ങുകള്‍ കത്തി.

തളിപ്പറമ്പ്: രണ്ടിടത്ത് ഇടിമിന്നലില്‍ തെങ്ങുകള്‍ക്ക് തീപിടിച്ചു. മുയ്യത്തെ മഞ്ഞേരി മാവുപ്പാടി ശാന്തകുമാരിയുടെ തെങ്ങിനും ബക്കളത്ത് കെ.സരേജിനിയുടെ തെങ്ങിനുമാണ് തീപിടിച്ചത്. ഇന്ന് രാത്രി 9.25 നാണ് സംഭവം നടന്നത്. തളിപ്പറമ്പ് അഗ്നിശമനസേനയിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം മുയ്യത്തും മറ്റൊരു … Read More

പോത്തിന് സന്ദീപ് ബാധ മൂന്ന് വാഹനങ്ങല്‍ തകര്‍ത്തു 13 വയസുകാരനെ കുത്തി-

തളിപ്പറമ്പ്: അക്രമാസക്തനായി ഓടിവന്ന പോത്ത് മൂന്ന് വാഹനങ്ങള്‍ തകര്‍ക്കുകയും റോഡിലൂടെ നടന്നുപോയ 13 വയസുകാരനെകുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇന്ന് രാത്രി ഏഴോടെ പട്ടുവം പാലത്തിന് സമീപത്താണ് സംഭവം. സഫ്വാന്‍ എന്ന കുട്ടിക്കാണ് കുത്തേറ്റത്. കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്ത് … Read More